കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂരില്‍ നിന്ന് ഹജ്ജ് വിമാനസര്‍വീസ് തുടങ്ങണം

  • By Staff
Google Oneindia Malayalam News

മഞ്ചേരി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് വിമാന സര്‍വീസ് ആരംഭിക്കണമെന്ന് പ്രവാസി മലയാളി കൗണ്‍സില്‍ ആവശ്യപ്പെട്ടു. കരിപ്പൂരിലെ യൂസേഴ്സ് ഫീ നിര്‍ത്തലാക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

പ്രവാസി മലയാളി കൗണ്‍സില്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുല്ലൈസ് തേഞ്ഞിപ്പാലം, സെക്രട്ടറി കെ.സലാഹുദ്ദീന്‍ എന്നിവര്‍ ഒക്ടോബര്‍10 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഈ ആവശ്യങ്ങളുന്നയിച്ചത്.

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്നവരില്‍ 85 ശതമാനവും ദരിദ്രരാണ്. ഇവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്നും കൃഷി ചെയ്തു ജീവിക്കാന്‍ മിച്ചഭൂമി പതിച്ചു നല്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഒക്ടോബര്‍ 22ന് 10,000 പേരെ പങ്കെടുപ്പിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് പ്രവാസി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X