Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ വ്യവസായികള്‍ക്ക് ഇസ്രയേല്‍ വിസ നിഷേധിച്ചു

ടെല്‍ അവീവ്: ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ നടക്കുന്ന വാണിജ്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഇന്ത്യന്‍ വ്യവസായികള്‍ക്ക് ആ രാജ്യം വിസ നിഷേധിച്ചു.

ടെല്‍ അവീവിലെ പ്ലാസ്റൊ ഇസ്പാക്ക് പ്ലാസ്റിക്ക്സ് ആന്റ് പാക്കേജിങ് എക്സിബിഷനില്‍ പങ്കെടുക്കന്നതിനായി വിസയ്ക്കപേക്ഷിച്ച 20 ഇന്ത്യന്‍ വ്യവസായികള്‍ക്ക് ദില്ലിയിലെ ഇസ്രയേല്‍ എംബസി അത് നല്കിയില്ല.

ഇസ്രയേലിനോട് ശത്രുതാമനോഭാവം വെച്ചുപുലര്‍ത്തുന്ന സൗദി അറേബ്യയില്‍ നിന്നുള്ള വ്യവസായികള്‍ക്ക് വിസ നല്കിയപ്പോഴാണ് സുഹൃദ് രാജ്യമായ ഇന്ത്യക്ക് ഈ അനുഭവമുണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിസ നിഷേധിച്ചതിന് പ്രത്യേകിച്ച് കാരണമൊന്നും ഇസ്രയേല്‍ പറഞ്ഞിട്ടില്ല.

ഇന്ത്യക്കാര്‍ക്കു വിസ നല്കാന്‍ ഇസ്രയേല്‍ പലപ്പോഴും വിസമ്മതിക്കാറുണ്ടെന്ന് ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസ്സിയില്‍ സാമ്പത്തിക കാര്യ ഉപദേശകനായ ഹര്‍ഷവര്‍ദ്ധന ശ്രിംഗ്ല പറഞ്ഞു. വിസ ഇന്ത്യക്കാര്‍ ദുരുപയോഗപ്പെടുത്തുമെന്ന് ഇസ്രയേല്‍ ഭയപ്പെടുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+