കോയമ്പത്തൂരില്‍ നിന്ന് ചരക്കുവിമാന സര്‍വീസ്
കോയമ്പത്തൂര്‍: വിദേശരാജ്യങ്ങളിലേക്ക് കോയമ്പത്തൂരില്‍ നിന്ന് നേരിട്ട് ചരക്കുവിമാന സര്‍വീസ് ആരംഭിച്ചു.
അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ നേരിട്ട് ചരക്കുവിമാന സര്‍വീസ് ആരംഭിച്ചിട്ടുള്ളതെന്ന് ഐശ്വര്യ എയര്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ബാലു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനുമുമ്പ് രാജ്യത്തെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ വഴിയാണ് ചരക്കുകള്‍ അയച്ചിരുന്നത്. അതിനാല്‍ കാത്തിരിപ്പു സമയം ആവശ്യമായിരുന്നു. പുതിയ സൗകര്യം പ്രാവര്‍ത്തികമാവുമ്പോള്‍ അതിന്റെ ആവശ്യമുണ്ടാവില്ലെന്ന് ബാലു പറഞ്ഞു.
15 ടണ്‍ ശേഷിയുള്ള എഎന്‍ 12 എന്ന റഷ്യന്‍ വിമാനമാണ് ചരക്കുകള്‍ കൊണ്ടുപോകാനുപയോഗിക്കുന്നത്. ബുധനാഴ്ചയും ശനിയാഴ്ചയുമാണ് കോയമ്പത്തൂരില്‍ നിന്ന് വിമാനം പുറപ്പെടുന്നത്.












Click it and Unblock the Notifications