ജസ്വന്ത് സിംഹ് സൗദി അറേബ്യയിലേക്ക്
ദില്ലി: വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഹ് ഒക്ടോബര്‍ 17 ചൊവാഴ്ച മുതല്‍ മൂന്നു ദിവസം സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഇതാദ്യമായാണ് സൗദിയിലെത്തുന്നത്.
സൗദി ഭരണാധിപന്‍ ഫഹദ് രാജാവ്, രാജകുമാരന്‍ അബ്ദുള്ള എന്നിവരുമായെല്ലാം സിംഹ് കൂടിക്കാഴ്ച നടത്തും. ഇന്ത്യക്ക് അസംസ്കൃത എണ്ണയും പെട്രോളിയം ഉല്പന്നങ്ങളും പ്രധാനമായും ലഭിക്കുന്നത് സൗദിയില്‍ നിന്നാണ്. ഇപ്പോഴത്തെ പെട്രോളിയം വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ ഈ സന്ദര്‍ശനത്തിന് വളരെയധികം പ്രാധാന്യം കല്പിക്കപ്പെടുന്നുണ്ട്.
സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളുമായി വിദേശകാര്യ മന്ത്രി ചര്‍ച്ചകള്‍ നടത്തും. പ്രവാസികള്‍ക്കായി നടപ്പാക്കുന്ന പുതിയ ക്ഷേമപദ്ധതികളെക്കുറിച്ച് അദ്ദേഹം സൗദിയില്‍ പ്രഖ്യാപനം നടത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications