ജസ്വന്തിന്റെ സൗദി സന്ദര്‍ശനം മാറ്റി
ദില്ലി: വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഹ് സൗദി അറേബ്യയില്‍ ഒക്ടോബര്‍ 17 മുതല്‍ നടത്താനിരുന്ന സന്ദര്‍ശനം അനിശ്ചിതകാലത്തേക്കു മാറ്റിവെച്ചു.
ദില്ലിയില്‍ വിദേശകാര്യ വകുപ്പിന്റെ വക്താവ് ഒക്ടോബര്‍ 14 ശനിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. സന്ദര്‍ശനം മാറ്റുന്നതിന് കാരണമൊന്നും പറഞ്ഞിട്ടില്ല.
സന്ദര്‍ശനവേളയില്‍ ഇരു രാജ്യങ്ങളും ചില കരാറുകളില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പ്രവാസികള്‍ക്കായുള്ള ചില ക്ഷേമപദ്ധതികള്‍ സൗദിയില്‍ വെച്ച് വിദേശകാര്യ മന്ത്രി പ്രഖ്യാപിക്കുമെന്നും സൂചനയുണ്ടായിരുന്നു.












Click it and Unblock the Notifications