ലോക മലയാളി കൗണ്‍സില്‍ ഗ്രാമങ്ങള്‍ ദത്തെടുക്കും
ബോണ്‍: കേരളത്തിലെ പതിനാല് ജില്ലകളിലെയും ഓരോ ഗ്രാമങ്ങള്‍ വീതം ലോക മലയാളി കൗണ്‍സില്‍ ദത്തെടുത്ത് മാതൃകാഗ്രാമമാക്കി വികസിപ്പിക്കുമെന്ന് സംഘടനയുടെ പ്രസിഡന്റ് ആന്‍ഡ്രൂസ് പാപ്പച്ചന്‍ പറഞ്ഞു.
ജര്‍മ്മനിയിലെ ഡിംഗ്ടണ്‍ പട്ടണത്തിലെ ക്ലവുസന്‍ ഹോഫ് അക്കാദമിയില്‍ നടന്ന ലോക മലയാളി കൗണ്‍സില്‍ യൂറോപ്പ് മേഖലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ ചെന്നിലോടും കൊല്ലത്തെ വിളന്തറയും ലോക മലയാളി കൗണ്‍സില്‍ ദത്തെടുത്തു കഴിഞ്ഞു. കോട്ടയത്തെ വെളിയന്നൂര്‍, എറണാകുളത്തെ ശാസ്തമുകള്‍, കോഴിക്കോട്ടെ ഉള്ളൂര്‍, മലപ്പുറത്തെ കുന്നത്ത് എന്നീ ഗ്രാമങ്ങള്‍ താമസിയാതെ ദത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പ് മേഖലയുടെ പുതിയ ഭാരവാഹികളായി ജോയി കൊച്ചാട്ട്(സ്വിറ്റ്സര്‍ലന്‍ഡ്- ചെയര്‍മാന്‍), ജോളി തടത്തില്‍(ജര്‍മനി- പ്രസിഡന്റ്), ജയശ്രീ പണിക്കര്‍(ലണ്ടന്‍- വൈസ് പ്രസിഡന്റ്), തോമസ് കണ്ണങ്കേരിയില്‍(ജര്‍മ്മന്‍- വൈസ് പ്രസിഡന്റ്), ബിജി ജോണ്‍(പാരീസ്- വൈസ് പ്രസിഡന്റ്), ജോണ്‍ വാഴാനിക്കല്‍(ഓസ്ട്രിയ- വൈസ് പ്രസിഡന്റ്), തോമസ് കുമ്പാട്ട(ജര്‍മ്മനി- സെക്രട്ടറി), ജോസ് വെള്ളാടി(സ്വിറ്റ്സര്‍ലന്‍ഡ്- അസോസിയേറ്റ് സെക്രട്ടറി), തോമസ് അറമ്പന്‍കുടി(ജര്‍മ്മനി- ട്രഷറര്‍), ജോസുകുട്ടി കുളത്തിപ്പറമ്പില്‍(ജര്‍മ്മനി- ജോയിന്റ് ട്രഷറര്‍) എന്നിവരെ ക്യാമ്പില്‍ തിരഞ്ഞെടുത്തു.
2002ല്‍ വിദേശമലയാളികളുടെ ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജര്‍മ്മനിയില്‍ സംഘടിപ്പിക്കാനും ക്യാമ്പില്‍ തീരുമാനമായി.












Click it and Unblock the Notifications