കാലിഫോര്‍ണിയയില്‍ ദീപാവലി ആഘോഷം
കാലിഫോര്‍ണിയ: അമേരിക്കയിലെ ഇന്ത്യക്കാര്‍ ആഹ്ലാദപൂര്‍വം ദീപാവലി ആഘോഷിച്ചു.
ദീപാവലി ദിനമായ ഒക്ടോബര്‍ 26ന് ഏകദേശം ഒന്നര ആഴ്ച മുമ്പ് പാരമൗണ്ടിലെ ഗ്രേറ്റ് അമേരിക്ക തീം പാര്‍ക്കില്‍ നടന്ന ഇന്ത്യ ഫെസ്റിവല്‍ 2000ആഘോഷം എഫ്ഐബിഎ ആണ് സംഘടിപ്പിച്ചത്. ഇരുപതിനായിരത്തോളം അമേരിക്കന്‍ ഇന്ത്യക്കാര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തതായി എഫ്ഐബിഎ വൈസ് പ്രസിഡന്റ് സഞ്ജയ് സെന്‍ പറഞ്ഞു.
പതിവു സ്വകാര്യ ഒത്തുചേരലില്‍ നിന്നു വ്യത്യസ്തമായി ദീപാവലി ആഘോഷം പൊതു പരിപാടിയായി നടത്തി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇന്ത്യക്കാരല്ലാത്തവരും ആഘോഷങ്ങളില്‍ പങ്കു ചേരാനുത്സാഹം കാണിച്ചു. വടക്കന്‍ കാലിഫോര്‍ണിയയിലെ തീം പാര്‍ക്കില്‍ ഒരാഘോഷത്തിന് ഇന്ത്യക്കാര്‍ ആതിഥ്യം വഹിക്കുന്നത് ഇതാദ്യമായാണെന്നും സെന്‍ പറഞ്ഞു.












Click it and Unblock the Notifications