മലയാളവേദി മാസിക ഉദ്ഘാടനം ചെയ്തു
ടെക്സാസ്: അമേരിക്കയുടെ മലയാള വേദിയുടെ മാസികയുടേയും വൈബ് സൈറ്റിന്റെയും ഉദ്ഘാടനവും അവാര്‍ഡു ദാനവും നടന്നു.
ടെക്സാസിലെ ഫാര്‍മേഴ്സ് ബ്രാഞ്ച് ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലയാളവേദി മാസികയുടെ ഉദ്ഘാടനം ടെക്സാസ് സിറ്റി മേയര്‍ ബോബ് ഫെല്‍പ്സ് നിര്‍വഹിച്ചു.
അമേരിക്കയിലെ മികച്ച മലയാളി കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കുമുള്ള അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു. എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം, ജോണ്‍ മാത്യു, ബോബന്‍ നെല്ലുവേലി എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
അമേരിക്കയിലെ ടെലഫോണ്‍ കമ്പനിയായ യൂണിറ്റെല്‍ കമ്മ്യൂണിക്കേഷന്‍സ് ഉടമയും മലയാളിയുമായ എസ്.കെ.മോഹനാണ് മലയാളവേദി വെബ് സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
മലയാളവേദി പ്രസിഡന്റ് ബിനോയ് സെബാസ്റ്യന്‍, ഫാ.ജോസഫ് തെക്കേക്കര, ഫാ.സി.ജി.തോമസ്, മനു മാത്യു, നാരായണന്‍കുട്ടി നായര്‍ തുടങ്ങിയവരും സംബന്ധിച്ചു.












Click it and Unblock the Notifications