സൗദിയില്‍ പോയ യുവാവിനെ കാണ്മാനില്ല
തിരൂര്‍: സൗദി അറേബ്യയിലേക്കു പോയ യുവാവിനെക്കുറിച്ച് മൂന്ന് വര്‍ഷമായി ബന്ധുക്കള്‍ക്കു വിവരമില്ല. സൗത്ത് പല്ലാറിലെ പട്ടേരിക്കാവത്ത് സെയ്താലിയുടെ മകന്‍ ഇബ്രാഹിമിനെ(32) ആണ് കാണാതായത്.
1996ല്‍ സൗദിയിലേക്കു പോയ ഇബ്രാഹിം ആദ്യനാളുകളില്‍ വീട്ടിലേക്കു കത്തയച്ചിരുന്നു എങ്കിലും പിന്നീട് വിവരമൊന്നും ലഭിക്കാതായി എന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പ് വീട്ടിലേക്കു വരുന്നതായി ഇബ്രാഹിം ഫോണ്‍ചെയ്തു പറഞ്ഞുവെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായില്ല.
സൗദിയില്‍ ഇബ്രാഹിം ഉണ്ടായിരുന്നതായി പറയുന്ന സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ അയാള്‍ നാട്ടിലേക്കു പോയി എന്ന വിവരമാണ് ലഭിച്ചത്. ഇതിനിടെ ഇബ്രാഹിം പുതിയ വിവാഹം കഴിച്ച് കണ്ണൂരില്‍ താമസിക്കുന്നതായി അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ അവിടെപ്പോയി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല.
സാജിദയാണ് ഇബ്രാഹിമിന്റെ ഭാര്യ. മൂന്നു വയസ്സുള്ള ഇര്‍ഷാദ് മകനാണ്.


Click it and Unblock the Notifications