വിസയില്ലാത്തവര്‍ക്ക് യുഎഇ മൂന്നു മാസം സമയം നല്കുന്നു
ദുബായ്: അനധികൃത കുടിയേറ്റക്കാര്‍ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ വിസയില്ലാത്തവര്‍ക്കു നിരുപാധികം മടങ്ങിപ്പോകാന്‍ മൂന്നു മാസത്തെ സമയം അനുവദിക്കാന്‍ യുഎഇ സര്‍ക്കാര്‍ തീരുമാനിച്ചു.
പൊതുമാപ്പ് കാലയളവില്‍ രാജ്യം വിട്ടു പോകുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് പിഴ ഒടുക്കേണ്ടി വരില്ലെന്ന് യുഎഇ സര്‍ക്കാര്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഹദര്‍ ബിന്‍ ഖലഫ് അല്‍ മുഹൈരി പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
1996 ഇതു പോലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൊതുമാപ്പു നല്കാന്‍ തീരുമാനമുണ്ടായപ്പോള്‍ മൂന്നു ലക്ഷത്തോളം പേര്‍ അതു പ്രയോജനപ്പെടുത്തി രാജ്യം വിട്ടു പോയിരുന്നുവെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുഹൈരി പറഞ്ഞു.
യുഎഇയില്‍ 14 ലക്ഷത്തോളം വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 53.3 ശതമാനം ഇന്ത്യക്കാരാണ്.












Click it and Unblock the Notifications