വേതനക്കാര്യത്തില്‍ വിദേശികളോടു ബ്രിട്ടനില്‍ വിവേചനം
ലണ്ടന്‍: മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളോട് വേതനക്കാര്യത്തില്‍ ബ്രിട്ടണ്‍ വിവേചനം കാണിക്കുന്നതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തു.
ഇന്ത്യയില്‍ നിന്നുള്ള കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ക്ക് ബ്രിട്ടനില്‍ ഒരു ദിവസം മൂന്നു പൗണ്ടു മാത്രമാണ് ലഭിക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ അവര്‍ക്ക് ഒരു മണിക്കൂറില്‍ വെറും 30 പെന്‍സാണ് ലഭിക്കുന്നത്. ഇംഗ്ലണ്ടിലെ ഒരു മണികൂറില്‍ കുറഞ്ഞ നിയമാനുസൃത വേതനമായ 3.70 പൗണ്ട് ഒരു ദിവസം മുഴുവന്‍ ജോലി ചെയ്താലും ഇവര്‍ക്കു ലഭിക്കുന്നില്ല.
വെംബ്ലിയില്‍ ഒരു ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യക്കാരും ബ്രിട്ടിഷുകാരുമായ തൊഴിലാളികളുടെ വേതനം താരതമ്യം ചെയ്തിട്ടാണ് ബിബിസി ഈ റിപ്പോര്‍ട്ടു തയ്യാറാക്കിയിരിക്കുന്നത്.












Click it and Unblock the Notifications