Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസി സംഘടന ചേരി തിരിഞ്ഞു നിവേദനം നല്‍കി

തിരുവനന്തപുരം: വിദേശ മലയാളികള്‍ക്ക് മെച്ചപ്പെട്ട പുനരധിവാസ സഹായങ്ങളും പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രവാസി മലയാളികളും അവരുടെ കുടുംബാംഗങ്ങളും നവംബര്‍ 3 വെള്ളിയാഴ്ച തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് നടയില്‍ ധര്‍ണ നടത്തി.

എന്നാല്‍ ഒരുമിച്ച് പ്രതിഷേധപ്രകടനങ്ങള്‍ നടത്താന്‍ തീരുമാനിച്ച സംഘടന ഒടുവില്‍ രണ്ടായി പിരിഞ്ഞാണ് ധര്‍ണ നടത്തിയതും സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചതും.

വൈ എ റഷീദ് നേതൃത്വം നല്‍കുന്ന സെന്റര്‍ ഫോര്‍ നോണ്‍ റസിഡന്റ് ഇന്ത്യന്‍സ് ആന്‍ഡ് റിട്ടേണീസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനായിരുന്ന ആദ്യം തീരുമാനിചിരുന്നത്. എന്നാല്‍ നവംബര്‍ രണ്ട് വ്യാഴാഴ്ച രാത്രിയില്‍ സംഘന പിളര്‍ന്നു. നാസര്‍ ചിറ്റമലയുടെ നേതൃത്വത്തില്‍ വിദേശ മലയാളി അസോസിയേഷന്‍ എന്ന പുതിയ സംഘടന രൂപം കൊണ്ടു.

നവംബര്‍ മൂന്നിന് ഈ രണ്ടു സംഘടനകളുടെയും നേതൃത്വത്തില്‍ രണ്ട് പ്രതിഷേധ പ്രകടനങ്ങളാണ് തലസ്ഥാനത്തു നടന്നത്. വിദേശ മലയാളി അസോസിയേഷന്‍ നടത്തിയ ധര്‍ണ പ്രതിപക്ഷ നേതാവ് എ കെ ആന്റണി ഉദ്ഘാടനം ചെയ്തു.

സെന്റര്‍ ഫോര്‍ നോണ്‍ റസിഡന്റ് ഇന്ത്യന്‍സം ആന്‍ഡ് റിട്ടേണീസിന്റെ ധര്‍ണ കെ പി സി സി വൈസ് പ്രസിഡന്റ് കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

പക്ഷേ ഇരു കൂട്ടരുടെയും ആവശ്യങ്ങള്‍ ഒന്നായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+