ഗള്‍ഫ് എയറില്‍ സൗജന്യ അധിക ബാഗേജ്
ദുബായ്: അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഗള്‍ഫ് എയര്‍ സൗജന്യമായി പത്തു കിലോ അധിക ബാഗേജ് അനുവദിക്കും.
മുംബൈ, ചെന്നൈ, ദില്ലി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള എല്ലാ ടിക്കറ്റുകള്‍ക്കും ഈ സൗജന്യം ബാധകമാണെന്ന് ഗള്‍ഫ് എയര്‍ സെയില്‍സ് മാനേജര്‍ മാര്‍വിന്‍ ഫെര്‍ണാണ്ടസ് അറിയിച്ചു.
വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ അബുദാബി സിറ്റി ടെര്‍മിനലില്‍ റിപ്പോര്‍ട്ടു ചെയ്താല്‍ മതിയാകും. ഈ ആനുകൂല്യം ഡിസംബര്‍ 31 വരെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications