Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടന്‍മലയാളികള്‍ക്ക് മോഹന്‍ലാല്‍ ഹരമായി

ലണ്ടന്‍: ചലച്ചിത്രതാരം മോഹന്‍ലാല്‍ ലണ്ടനിലെ മലയാളികളുടെ ഹൃദയം കവര്‍ന്നു. ഇവിടെ ഈസ്തം ടൗണ്‍ ഹാളില്‍ നടന്ന കേരളോത്സവം പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനാണ് മോഹന്‍ലാല്‍ എത്തിയത്.

സാധാരണക്കാരനെപ്പോലെ പെരുമാറിയും ചലച്ചിത്രഗാനങ്ങള്‍ പാടിയുമാണ് ലാല്‍ സദസ്യരെ കൈയിലെടുത്തത്. മണമ്പൂര്‍ സുരേഷുമായി നടത്തിയ അഭിമുഖത്തില്‍ തന്റെ സിനിമാ സങ്കല്പങ്ങളും അനുഭവങ്ങളും സദസ്യരുമായി പങ്കുവെച്ച ലാല്‍ അവരെ തന്നിലേക്കടുപ്പിക്കുകയായിരുന്നു. ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും അടുത്തെത്തിയവരെ ലാല്‍ നിരാശപ്പെടുത്തിയുമില്ല.

കേരളകലകളേയും സംസ്കാരത്തെയും പരിപോഷിപ്പിക്കാന്‍ കഴിഞ്ഞ ആറു വര്‍ഷമായി നടത്തുന്ന ആഘോഷങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഇത്തവണയും പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത നാടകകൃത്തും നടനുമായ ഗിരീഷ് കര്‍ണാട്, ചലച്ചിത്ര സംവിധായകന്‍ രാജീവ് മേനോന്‍, മട്ടന്നൂര്‍ ശങ്കരമാരാര്‍, ബ്രിട്ടനിലെ പ്രമുഖ വ്യവസായിയായ ടി.ഹരിദാസ് തുടങ്ങിയവരും മണമ്പൂര്‍ സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

ബ്രിട്ടനിലെ പ്രമുഖ മലയാളി സംഘടനകളായ മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ, ശ്രീനാരായണഗുരു മിഷന്‍, കേരള കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍, മിഡില്‍സെക്സ് മലയാളി അസോസിയേഷന്‍ എന്നിവയുടെയും കേരള ഭവന്‍ ഗ്രൂപ്പ് ഓഫ് സൗത്ത് ഇന്ത്യന്‍ റെസ്റാറന്റ്സിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+