കുവൈറ്റില്‍ നിന്ന് മടങ്ങിയവര്‍ക്ക്് നഷ്ടപരിഹാരം ലഭ്യമാക്കണം
കാഞ്ഞങ്ങാട്: കുവൈറ്റിലെ ഇറാഖ് ആക്രമണത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നവര്‍ക്ക് ഐക്യരാഷ്ട്ര സഭ നല്കുന്ന നഷ്ടപരിഹാരത്തുക ഇന്ത്യാ ഗവണ്‍മെന്റിന്റെ കാര്യക്ഷമതയില്ലായ്മ കാരണം നഷ്ടമാകുന്നതായി പരാതി ഉയര്‍ന്നു.
നഷ്ടപരിഹാരമായി കിട്ടേണ്ട ലക്ഷങ്ങളാണ് അര്‍ഹരായവര്‍ക്കു നഷ്ടപ്പെടുന്നതെന്ന് യുദ്ധ സമയത്ത് കുവൈറ്റ് വിട്ടുവന്നവരുടെ യോഗം അഭിപ്രായപ്പെട്ടു. ദില്ലിയിലെ പ്രത്യേക കുവൈറ്റ് സെല്ലും വിദേശകാര്യ വകുപ്പും ഇടപെട്ട് നഷ്ടപിഹാരം ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.പി.സുന്ദരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.മുഹമ്മദ് കുഞ്ഞി, സി.എച്ച്.യൂസഫ്, ടി.പി.മുഹമ്മദ് കുഞ്ഞി, എ.അസിനാര്‍, എം.അബ്ദുള്ള എന്നിവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications