വിദേശത്തു നിന്നു മടങ്ങിയവര്‍ കടുത്ത ദാരിദ്യ്രത്തില്‍
തിരുവനന്തപുരം: വിദേശങ്ങളില്‍ നിന്നു മടങ്ങിയെത്തിയ മലയാളികളില്‍ ഭൂരിഭാഗവും ദാരിദ്യ്രരേഖയ്ക്കു താഴെയാണ് കഴിയുന്നതെന്ന് പ്രവാസി മലയാളി കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ഇവര്‍ക്കായി ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ പദ്ധതികള്‍ നടപ്പാക്കുക, വിദേശത്ത് അപകടത്തില്‍ പെടുന്നവരെയും മരണമടയുന്നവരുടെ കുടുംബത്തെയും സഹായിക്കാന്‍ ക്ഷേമനിധി രൂപീകരിക്കുക, സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉദ്യോഗത്തിന് വിദേശത്തുനിന്ന് മടങ്ങിയെത്തിയവര്‍ക്ക് സംവരണമേര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കൗണ്‍സില്‍ ഉന്നയിച്ചു.
പ്രവാസി കൗണ്‍സിലിന്റെ ആവശ്യങ്ങളടങ്ങുന്ന നിവേദനം താമസിയാതെ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് സംഘടനയുടെ പ്രസിഡന്റ് കോശി ജോസഫ്, ജനറല്‍ സെക്രട്ടറി എ.എം.അബ്ദുള്‍ നാസിര്‍ എന്നിവര്‍ അറിയിച്ചു.












Click it and Unblock the Notifications