Get Updates
Get notified of breaking news, exclusive insights, and must-see stories!

തടവുപുള്ളികളെ സഹായിക്കാന്‍ ഇന്ത്യക്കാര്‍ സംഘടിക്കുന്നു

ദുബായ്: യുഎഇയിലെ ജയിലുകളിലുള്ള തങ്ങളുടെ നാട്ടുകാരെ സഹായിക്കാനും അവരുടെ മോചനം സാധ്യമാക്കാനും വേണ്ടി ദുബായിലുള്ള ഇന്ത്യക്കാര്‍ സംഘടിക്കുന്നു.

ഈ ലക്ഷ്യം കൈവരിക്കാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അശോക് കുമാര്‍ മുഖര്‍ജി രക്ഷാധികാരിയായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ കമ്മിറ്റി കഴിഞ്ഞ ജൂലായില്‍ രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ പ്രവര്‍ത്തന ഫലമായി ദുബായിലെ ജയിലിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ എണ്ണം 400ല്‍ നിന്ന് 180 ആയി കുറഞ്ഞിട്ടുണ്ട്.

ജയിലുകള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന കമ്മിറ്റിയുടെ പ്രതിനിധികള്‍ തടവുപുള്ളികളുടെ ക്ഷേമം അന്വേഷിക്കുകയും അവര്‍ക്ക് ഔട്ട് പാസുകള്‍ ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ കോണ്‍സലേറ്റില്‍ വനിതാ ഉദ്യോഗസ്ഥര്‍ കുറവായതിനാല്‍ വനിതാ തടവുപുള്ളികളുടെ ക്ഷേമം അന്വേഷിക്കുന്നതില്‍ വെല്‍ഫയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം വളരെ സഹായകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വെല്‍ഫയര്‍ കമ്മിറ്റിയുടെ ശ്രമഫലമായി ദുബായ് ജയിലില്‍ ജീവപര്യന്ത തടവുകാരനായിരുന്ന കാസര്‍കോട്ടുകാരനായ അബ്ദുള്ള അഹമ്മദ് ബാവ 16 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം അടുത്തയിടെ മോചിപ്പിക്കപ്പെട്ടു. 1984ല്‍ മല്ലീലീയ ബീഗം ഹസ്സന്‍ എന്ന ഇന്ത്യന്‍ വനിതയെ കൊലപ്പെടുത്തിയതിനാണ് ബാവ ശിക്ഷിക്കപ്പെട്ടത്. മരണപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ബാവ നല്കേണ്ടിയിരുന്ന 70,000 ദിര്‍ഹം വെല്‍ഫയര്‍ കമ്മിറ്റി പിരിച്ചുനല്കിയതോടെയാണ് ഇയാളുടെ മോചനം സാധ്യമായത്.

ദുബായില്‍ ഉദ്യോഗത്തിലിരിക്കുമ്പോള്‍ മരണമടയുന്നവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലും കമ്മിറ്റി പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ആവശ്യമായ യാത്രാരേഖകളില്ലാത്തതിനാല്‍ പിടിയിലാവുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്കു മടങ്ങാനുള്ള സൗകര്യവും വെല്‍ഫയര്‍ കമ്മിറ്റി സ്വീകരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+