ഇംഗ്ലിഷ് ചര്‍ച്ചില്‍ വര്‍ണ്ണവിവേചനം
ലണ്ടന്‍: ബ്രിട്ടനിലെ ഇന്ത്യക്കാരിലും മറ്റു ന്യൂനപക്ഷ സമൂഹങ്ങളിലും ഉള്ള ക്രിസ്ത്യാനികള്‍ ഇംഗ്ലിഷ് ചര്‍ച്ചില്‍ വര്‍ണ്ണവിവേചനം നേരിടുന്നു. ഇതു സംബന്ധിച്ച് സഭയില്‍ നടന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശമുള്ളത്.
ഇന്ത്യാക്കാരുള്‍പ്പടെ ന്യൂനപക്ഷ സമൂഹത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ക്ക് ഇംഗ്ലീഷ് ചര്‍ച്ച് തണുപ്പനും സഹവര്‍ത്തിത്തം ഇല്ലാത്തതും ആയി അനുഭവപ്പെടുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലീഷ് ചര്‍ച്ച് ഈ വസ്തുകകള്‍ അംഗീകരിക്കുകയും തെറ്റില്‍ പശ്ചാത്തപിക്കുകയും വേണമെന്ന് അന്വേഷണക്കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ചേര്‍ന്ന സഭയിലെ 580 അംഗ സിനഡ് അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാനും വര്‍ണ്ണവിചേനം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള വികാരിമാരുടെയും ബിഷപ്പുമാരുടെയും എണ്ണം അടുത്ത പത്തു വര്‍ഷത്തിനകം ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ധാരണയായി. സഭ നടത്തുന്ന സ്കൂളുകളില്‍ ന്യൂനപക്ഷങ്ങളില്‍ നിന്ന് കൂടുതല്‍ അദ്ധ്യാപകരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications