വിദേശത്തുനിന്ന് മടങ്ങിയവര്‍ അവകാശപത്രിക നല്കും
കൊച്ചി: കേരള പ്രവാസി സംഗമത്തിന്റെ ആഭിമുഖ്യത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ വിദേശമലയാളികള്‍ ഇരുപതിന ആവശ്യങ്ങളടങ്ങിയ അവകാശപത്രിക നവംബര്‍ 25 ശനിയാഴ്ച മുഖ്യമന്ത്രി ഇ.കെ.നായനാര്‍ക്കു സമര്‍പ്പിക്കും.
പ്രവാസി ക്ഷേമനിധിയും പുനരധിവാസ കോര്‍പ്പറേഷനും രൂപീകരിക്കുക, നാട്ടില്‍ തിരിച്ചെത്തിയ വിദേശമലയാളികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, ജോലിസംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ഇരുപത് ആവശ്യങ്ങളാണ് അവകാശപത്രികയിലുള്ളതെന്ന് കേരള പ്രവാസി സംഗമം പ്രസിഡന്റ് ടി.പി.ആന്റണി, വൈസ് പ്രസിഡന്റ് ഫ്ലോറി ആന്റണി, സെക്രട്ടറി ഡെന്‍സില്‍ മെന്‍ഡസ് എന്നിവര്‍ നവംബര്‍ 18 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസി സംഗമത്തിന്റെ ആഭിമുഖ്യത്തില്‍ വിദേശമലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഗമത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 20 തിങ്കളാഴ്ച കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്കു മാര്‍ച്ച് ചെയ്യും. തുടര്‍ന്നു നടക്കുന്ന ധര്‍ണ്ണ കൊച്ചി മേയര്‍ സി.എം.ദിനേശ് മണി ഉദ്ഘാടനം ചെയ്യുമെന്നും അവര്‍ അറിയിച്ചു.












Click it and Unblock the Notifications