കേരള പ്രവാസി സംഗമം ധര്‍ണ്ണ നടത്തി
കൊച്ചി: വിദേശമലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഗമത്തിന്റെ ആഭിമുഖ്യത്തില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മാര്‍ച്ച് ഡോ.സെബാസ്റ്യന്‍ പോള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രവാസി ക്ഷേമനിധിയും പുനരധിവാസ കോര്‍പ്പറേഷനും രൂപീകരിക്കുക, നാട്ടില്‍ തിരിച്ചെത്തിയ വിദേശമലയാളികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, ജോലിസംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
ഡോ.കമല സുരയ്യ, കെ.ബാബു എംഎല്‍എ, കേരള പ്രവാസി സംഗമം സംസ്ഥാന പ്രസിഡന്റ് ടി.പി.ആന്റണി, ജനറല്‍ സെക്രട്ടറി ഡെന്‍സില്‍ മെന്‍ഡസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഹൈക്കോടതി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ഫ്ലോറി ആന്റണി, മാത്യു പെരുമ്പടപ്പ്, സരളാ മാധവന്‍, ഷാജി മുഹമ്മദാലി തുടങ്ങിയവര്‍ നേതൃത്വം നല്കി.












Click it and Unblock the Notifications