വിദേശ ഇന്ത്യക്കാര്‍ക്ക് പ്രത്യേക മന്ത്രാലയം വേണം: ബനാത്ത്വാല
ദില്ലി: വിദേശ ഇന്ത്യക്കാരുടെ കാര്യങ്ങള്‍ നോക്കുന്നതിന് പ്രത്യേക മന്ത്രാലയം സ്ഥാപിക്കണമെന്ന് ഇന്ത്യന്‍ യൂണിന്‍ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ജി.എം.ബനാത്ത്വാല എംപി ആവശ്യപ്പെട്ടു.
സാങ്കേതികതടസ്സങ്ങളുന്നയിച്ച് വിദേശ ഇന്ത്യക്കാര്‍ക്കു വോട്ടവകാശം നിഷേധിക്കുന്ന നടപടി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങളുന്നയിച്ച് കേരള മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ബനാത്ത്വാല.
ആവശ്യങ്ങളോട് കേരള സര്‍ക്കാര്‍ നിഷേധാത്മക സമീപനം പുലര്‍ത്തുന്നതിനാലാണ് ഇവ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മാര്‍ച്ചില്‍ സംസാരിച്ച ഇ.അഹമ്മദ് എംപി പറഞ്ഞു.
വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ വായ്പ അനുവദിക്കുക, ഗള്‍ഫിലേക്കുള്ള വിമാനയാത്രാക്കൂലി ദൂരത്തിന് ആനുപാതികമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടന്ന മാര്‍ച്ചിന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഡോ.എം.കെ.മുനീര്‍ എംഎല്‍എ, ജനറല്‍ സെക്രട്ടറി കെ.ടി.ജലീല്‍ എന്നിവര്‍ നേതൃത്വം നല്കി.












Click it and Unblock the Notifications