കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഗ്ലണ്ട് ജയിലിലെ വര്‍ണ്ണവിവേചനത്തെ കുറിച്ച് അന്വേഷണം

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനിലെ ജയിലുകളില്‍ നിലനില്ക്കുന്ന വര്‍ണ്ണവിവേചനത്തെ കുറിച്ച് ആ രാജ്യത്തെ കമ്മീഷന്‍ ഫോര്‍ റേഷ്യല്‍ ഇക്വാലിറ്റി(സിആര്‍ഇ) അന്വേഷണം ആരംഭിച്ചു.

യുവകുറ്റവാളികള്‍ക്കായി പടിഞ്ഞാറന്‍ ലണ്ടനിലുള്ള ഫെല്‍ഥം ഇന്‍സ്റിറ്റ്യൂഷനില്‍ 19കാരനായ സാഹിദ് മുബാറക്കിനെ വര്‍ണ്ണവിവേചനം കാരണം ഒരു വെള്ളക്കാരന്‍ കൊലപ്പെടുത്തിയ സംഭവമാണ് അന്വേഷണത്തിന് കാരണമായത്.

ഫെല്‍ഥം ഇന്‍സ്റിറ്റ്യൂഷനു പുറമെ വര്‍ണ്ണവിവേചനം നിലനില്ക്കുന്നതായി ആരോപണമുയര്‍ന്നിട്ടുള്ള ലണ്ടനിലെ ബ്രിക്സ്റ്റണ്‍ ജയില്‍, ദക്ഷിണ വെയില്‍സിലെ പാര്‍ക്ക് എന്നിവിടങ്ങളിലും കമ്മീഷന്‍ അന്വേഷണം നടത്തും.

വെള്ളക്കാരുടെ മേധാവിത്വത്തിനായി വാദിക്കുകയും വെയില്‍സില്‍ ഇന്ത്യക്കാരായ ഡോക്ടര്‍മാര്‍ക്കും വ്യാപാരികള്‍ക്കും നേരെ നടത്തിയ അക്രമങ്ങള്‍ക്കു പിടിയിലാവുകയും ചെയ്ത ക്ലു ക്ലക്സ് ക്ലാന്‍ സംഘത്തില്‍പ്പെട്ടവര്‍ പാര്‍ക്കിന്റെ ഒരു ഭാഗത്തിന്റെ പൂര്‍ണ്ണനിയന്ത്രണം കൈയടക്കിയതായി ആരോപണമുയര്‍ന്നിരുന്നു.

ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയുകയാണെങ്കില്‍ ജയില്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിആര്‍ഇയ്ക്ക് അധികാരമുണ്ട്. ഗുര്‍ബക്സ് സിംഹാണ് സിആര്‍ഇ തലവന്‍. ജയിലുകളില്‍ വര്‍ണ്ണവിവേചനം നിലനില്ക്കുന്നതായി ജയില്‍ വകുപ്പ് മേധാവി മാര്‍ട്ടിന്‍ നാരെ ഇതിനകം തന്നെ സമ്മതിച്ചിട്ടുണ്ട്.

സിആര്‍ഇ നടത്തുന്ന അന്വേഷണം എട്ടു മാസത്തിനകം പൂര്‍ത്തിയാവും. അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനും സിആര്‍ഇക്ക് പരിപാടിയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X