മയക്കുമരുന്ന് കടത്ത്: സൗദിയില്‍ മലയാളിക്ക് വധശിക്ഷ
റിയാദ്: മയക്കുമരുന്ന് കടത്തിയതിന് സൗദി അറേബ്യയില്‍ മലയാളിയെ വധശിക്ഷയ്ക്ക് വിധേയനാക്കി. മീത്തലെ കറുവാത്തില്‍ ആലിക്കോയയെയാണ് മയക്കുമരുന്ന കേസില്‍ വധിച്ചത്.
സൗദിയിലെ ദമാമില്‍ വെച്ച് നവംബര്‍ 19 ഞായറാഴ്ച ആയിരുന്നു വധശിക്ഷ നടപ്പാക്കിയത്. സൗദി ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വയറ്റില്‍ ഹെറോയില്‍ ഒളിപ്പിച്ചു കടത്താനുള്ള ശ്രമത്തിനിടയില്‍ ആലിക്കോയ കസ്റംസ്-മയക്കുമരുന്ന് പ്രതിരോധവിഭാഗത്തിന്റെ പിടിയില്‍പ്പെടുകയായിരുന്നു.












Click it and Unblock the Notifications