Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് കാര്യാലയം കേരളത്തില്‍ വേണം

തിരുവനന്തപുരം : യു എ ഇ യുടെ നിയുക്ത ദക്ഷിണേന്ത്യന്‍ നയതന്ത്ര കാര്യാലയം (കോണ്‍സലേറ്റ്) കേരളത്തില്‍ സ്ഥാപിക്കാന്‍ കേന്ദ്രത്തോടാവശ്യപ്പെടുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എം. എം ഹസന്‍ നിയമസഭയില്‍ പറഞ്ഞു. ഇസ്ഹാഖ് കുരിക്കള്‍ (മുസ്ലീം ലീഗ്) അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി.

യു എ ഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങള്‍ ദക്ഷിണേഷ്യയില്‍ സ്ഥാനപത്ി കാര്യാലയങ്ങള്‍ സ്ഥാപിക്കുന്നുണ്ടെന്നറിഞ്ഞയുടനെ യു ഡി എഫ് സര്‍ക്കാര്‍ ഈ ആവശ്യവുമായി വിദേശമന്ത്രാലയത്തെ സമീപിച്ചിരുന്നതായി ഹസന്‍ അറിയിച്ചു. യു എ ഇയിലെ വിദേശ ഇന്ത്യാക്കാരില്‍ പകുതിയോളം മലയാളികളാണ്. അതിനാല്‍ അവിടത്തെ ഇന്ത്യന്‍ എംബസിയില്‍ മലയാളി ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. 20 ലക്ഷത്തോളം മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ പണിയെടുക്കുന്നതായി കണക്കാക്കപ്പെടുന്നു.

വിദേശത്ത് ജയിലിലാവുന്നവരെ സംബന്ധിക്കുന്നവിവരങ്ങള്‍ എംബസികളില്‍ ശേഖരിക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും സര്‍ക്കാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+