വിദേശ ഇന്ത്യക്കാര്‍ക്ക് ഇരട്ട പൗരത്വം അനുവദിക്കില്ല
ദില്ലി: വിദേശ ഇന്ത്യക്കാര്‍ക്ക് ഇരട്ട പൗരത്വം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. എന്നാല്‍ ഇരട്ട പൗരത്വം കൊണ്ടു ലഭിക്കുന്ന ഗുണങ്ങളെല്ലാം 1999 മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ പിഐഒ(പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡു കൊണ്ട് ഇപ്പോള്‍ തന്നെ ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
കൃഷ്ണാ ബോസ് എംപിക്ക് ഇതു സംബന്ധിച്ച് അയച്ച കത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി അജിത് കുമാര്‍ പാഞ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരട്ട പൗരത്വ വിഷയം കൈകാര്യം ചെയ്യുന്ന ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച തീരുമാനമെടുത്തു കഴിഞ്ഞതായും അജിത് പാഞ്ച അറിയിച്ചു.
വിദേശ ഇന്ത്യക്കാരുടെ ഇരട്ട പൗരത്വം സംബന്ധിച്ച ചോദ്യം മെയ് 17 ബുധനാഴ്ച കൃഷ്ണാ ബോസ് എംപി പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇതിന് അജിത് പാഞ്ച ജൂലായ് 17 തിങ്കളാഴ്ച തന്നെ മറുപടി നല്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വെക്കാനുള്ള അഷ്വറന്‍സ് കമ്മിറ്റി രേഖകളോടൊപ്പം ഇരട്ട പൗരത്വം സംബന്ധിച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കുറിപ്പ് വിദേശകാര്യ മന്ത്രാലയത്തിനു ലഭിച്ചു. ഈ കുറിപ്പ് പാഞ്ച കൃഷ്ണയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു.
ആഭ്യന്തര- വിദേശകാര്യ മന്ത്രാലയങ്ങള്‍ ഇതു സംബന്ധിച്ച് പലവട്ടം ചര്‍ച്ച നടത്തിയതാണെന്നും ഇരട്ട പൗരത്വം അനുവദിക്കേണ്ടതില്ലെന്നായിരുന്നു അവയിലെ പൊതുധാരണയെന്നും ആഭ്യന്തര മന്താലയത്തിന്റെ കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications