സൗദി മലയാളികള്‍ക്കു പണമയക്കാന്‍ സംവിധാനം
തിരുവനന്തപുരം: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് നാട്ടിലേക്കു പണമയക്കാനുള്ള പുതിയ സംവിധാനം സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഏര്‍പ്പെടുത്തി.
സൗദി അറേബ്യയിലെ അല്‍ രാജി ബാങ്കിങ് ആന്റ് ഇന്‍വെസ്റ്മെന്റ് കോര്‍പ്പറേഷനുമായുള്ള ധാരണയിലൂടെയാണ് സ്വിഫ്റ്റ് റെമിറ്റന്‍സ് സ്കീം എന്ന പദ്ധതി എസ്ബിടി ആവിഷ്കരിച്ചത്. ഇതു പ്രകാരം സൗദിയില്‍ നിന്ന് അയക്കുന്ന പണം തൊട്ടടുത്ത ദിവസം തന്നെ നാട്ടിലുള്ള മേല്‍വിലാസക്കാരനു ലഭിക്കും.
ഇന്ത്യയിലെവിടെയുമുള്ള എസ്ബിടി ശാഖകളിലേക്ക് സ്വിഫ്റ്റ് റെമിറ്റന്‍സ് സ്കീം പ്രകാരം പണമയക്കാം. ഇതോടെ എസ്ബിടി എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കു പണമയക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കഴിഞ്ഞു.












Click it and Unblock the Notifications