ദുബായില്‍ കടം നല്കുന്നത് കുറ്റകരം
ദുബായ്: പലിശയ്ക്കു കടം നല്കുന്നവരെ ക്രിമിനലുകളായി കണക്കാക്കണമെന്ന് യുഎഇയിലെ ഏറ്റവും വലിയ കോടതിയായ ദുബായ് കോടതി വിധിച്ചു.
അതേസമയം കടം വാങ്ങുന്നവരെ കുറ്റക്കാരായി കാണേണ്ടതില്ലെന്നും കോടതി വിധിച്ചിട്ടുണ്ട്. ജനങ്ങള്‍ പലിശ വാങ്ങുന്നതിനെതിരെയാണ് നിയമം എന്നും അതിനാല്‍ കടം വാങ്ങുന്നവനല്ല മറിച്ച് അത് നല്കുന്നവനാണ് കുറ്റക്കാരനെന്ന് കോടതി പറഞ്ഞു.
കടം കൊടുക്കുന്നവരും വാങ്ങുന്നവരും ഒരു പോലെ കുറ്റക്കാരാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി നിരസിച്ചു. പലിശയ്ക്കു കടം നല്കുന്ന ഒരു ഇന്ത്യക്കാരനെതിരെയും അയാളില്‍ നിന്നു കടം വാങ്ങിയവര്‍ക്കെതിരെയും സര്‍ക്കാരെടുത്ത കേസിലാണ് ഈ വിധിയുണ്ടായത്.












Click it and Unblock the Notifications