മലയാളിയായ ഹൃദ്രോഗ വിദഗ്ദ്ധന് അംഗീകാരം
വാഷിങ്ടണ്‍: മലയാളിയായ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ.സക്കറിയ പി.സക്കറിയക്ക് എല്ലിസ് ഐലന്‍ഡ് അമേരിക്കന്‍ ലെജന്‍ഡ്സ് അവാര്‍ഡ്.
ആരോഗ്യരംഗത്ത് നടത്തിയ ബോധവല്കരണ പ്രവര്‍ത്തനങ്ങളും ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിക്കുന്നതിന് അദ്ദേഹം നടത്തിയ അക്ഷീണ പ്രയത്നവുമാണ് ഡോ.സക്കറിയയെ പുരസ്കാരത്തിനര്‍ഹനാക്കിയതെന്ന് അവാര്‍ഡു സമിതി ചെയര്‍മാന്‍ മൈക്കല്‍ ആര്‍.സ്റീഡ് പറഞ്ഞു.
ഈ വര്‍ഷം അവാര്‍ഡിനര്‍ഹരായ ആറു പേരില്‍ ഏഷ്യയില്‍ നിന്നുള്ള ഏക വ്യക്തിയാണ് ഡോ.സക്കറിയ. ഡിസംബര്‍ ആറ് ബുധനാഴ്ച അവാര്‍ഡ് വിതരണം നടക്കും.
ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേലിലെ ഹോളി ക്രോസ് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ഡയറക്ടറാണ് ഡോ.സക്കറിയ. ഇവിടത്തെ 24 വര്‍ഷത്തെ സേവനത്തില്‍ അദ്ദേഹം 35,000ത്തിലേറെ ഹൃദയ ശസ്ത്രക്രിയകള്‍ക്കു മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ഫ്ലോറിഡയിലെ ബോര്‍ഡ് ഓഫ് മെഡിസിന്‍ അംഗം കൂടിയാണ് ഡോ.സക്കറിയ.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജോര്‍ജ്ജ് ബുഷിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഡോ.സക്കറിയ.












Click it and Unblock the Notifications