Get Updates
Get notified of breaking news, exclusive insights, and must-see stories!

ആംബുലന്‍സ് സേവനവുമായി അമേരിക്കന്‍ മലയാളി

മാവേലിക്കര: അത്യാഹിത ചികിത്സ ആവശ്യമുള്ളവരെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കുന്നതിന് സൗജന്യ ആംബുലന്‍സ് സൗകര്യവുമായി അമേരിക്കന്‍ മലയാളി.

മാന്നാറിനെ സ്വയംപര്യാപ്തമാതൃകാ ഗ്രാമമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുരട്ടിക്കാട് കൊട്ടാരത്തില്‍ ബാലകൃഷ്ണന്‍ നായര്‍ ആണ് ഈ പദ്ധതിക്കു രൂപം നല്കിയത്. എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് എന്നു പേരിട്ടിരിക്കുന്ന പദ്ധതി അമേരിക്കയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്.

ഹൃദ്രോഗബാധ, അപകടങ്ങള്‍ തുടങ്ങിയവ കാരണം അടിയന്തിരചികിത്സ ആവശ്യമായി വരുന്ന രോഗികളെ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ആംബുലന്‍സില്‍ സൗജന്യമായി ആശുപത്രിയിലെത്തിക്കുകയാണ് പരിപാടി. പ്രഥമ ശുശ്രൂഷ നല്കുന്നതിനും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനും പ്രത്യേക പരിശീലനം നേടിയവരെ നിയോഗിക്കും. ഇവര്‍ക്ക് അമേരിക്കയിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പരിശീലനം നല്കും.

അടുത്തയിടെ ബാലകൃഷ്ണന്‍ നായരുടെ വസതിയായ കുരട്ടിക്കാട് ദീപത്തില്‍ അമേരിക്കയിലെ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ ഡോ.കെയ്റ്റ് ഹോള്‍ട്ടര്‍മാന്‍, ഡോ.പോള്‍ മാനിസ്കാല്‍തൊ, ഡോ.ഭാസ്കരന്‍ നായര്‍ എന്നിവര്‍ യോഗം ചേര്‍ന്നാണ് പദ്ധതിക്കു രൂപം നല്കിയത്.

30 വര്‍ഷമായി അമേരിക്കയില്‍ വ്യവസായിയാണ് ബാലകൃഷ്ണന്‍ നായര്‍ കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രിയെയും മറ്റുദ്യോഗസ്ഥരെയും കണ്ട് ചര്‍ച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+