ന്യൂയോര്‍ക്കില്‍ സരസ്വതി അവാര്‍ഡ് സന്ധ്യ
ന്യൂയോര്‍ക്ക്: ഏഴാമതു സരസ്വതി അവാര്‍ഡിനുള്ള മത്സരം ഡിസംബര്‍ ഒമ്പത് ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കും. അമേരിക്കയിലെ വിവിധ സ്റേറ്റുകളില്‍ നിന്നുള്ള പ്രതിഭാശാലികളായ കുട്ടികള്‍ അവാര്‍ഡിനായി മത്സരിക്കും.
അമേരിക്കയില്‍ ജനിച്ചു വളരുന്ന ഇന്ത്യക്കാരില്‍ ഭാരതീയ കലകളുടെയും രചനാവൈഭവത്തിന്റെയും വ്യാപ്തി കണ്ടെത്തി പ്രോത്സാഹിപ്പിക്കാനാണ് സരസ്വതി അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ക്യൂന്‍സിലെ മാര്‍ട്ടിന്‍ വാന്‍ബൂറന്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അവാര്‍ഡുദാന ചടങ്ങില്‍ വൈസ് കോണ്‍സല്‍ എ.ആര്‍.രാധാകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും.
നിലമ്പൂര്‍ കാര്‍ത്തികേയന്‍, മഞ്ജു തോമസ് എന്നിവരാണ് അവാര്‍ഡ് സന്ധ്യ നയിക്കുന്നത്. അമേരിക്കന്‍ മലയാളിയായ ജോജോ തോമസാണ് സരസ്വതി അവാര്‍ഡിന്റെ ഉപജ്ഞാതാവ്.












Click it and Unblock the Notifications