യുഎഇയിലെ മികച്ച മെക്കാനിക്കിനുള്ള അവാര്‍ഡ് മലയാളിക്ക്
ദുബായ്: യുഎഇയിലെ ഈ വര്‍ഷത്തെ മികച്ച ഗാരേജ് മെക്കാനിക്കിനുള്ള അവാര്‍ഡ് മലയാളിക്കു ലഭിച്ചു.
ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയായ സഞ്ജീവ് ശങ്കരനാണ് അവാര്‍ഡിനര്‍ഹനായത്. ദുബായില്‍ നടന്ന ഓട്ടോഷോപ്പ് 2000 അന്താരാഷ്ട്ര പ്രദര്‍ശനത്തോടനുബന്ധിച്ച് യുഎഇയിലെ മികച്ച മെക്കാനിക്കിനെ കണ്ടെത്താന്‍ നടത്തിയ മത്സരത്തില്‍ ഇദ്ദേഹം വിജയിക്കുകയായിരുന്നു. ഇത്തവണത്തെ പ്രദര്‍ശനത്തില്‍ തായ്വാന്‍, ഇറ്റലി, തുര്‍ക്കി, ചൈന എന്നിവയുള്‍പ്പടെ 22 രാജ്യങ്ങളില്‍ നിന്ന് നൂറോളം കമ്പനികള്‍ പങ്കെടുത്തിരുന്നു.
ഷാര്‍ജയിലെ ഗലധാരി ഓട്ടോമൊബൈല്‍സില്‍ കഴിഞ്ഞ നാലര വര്‍ഷമായി ജോലി നോക്കുന്ന സഞ്ജീവിന് സ്വര്‍ണ്ണക്കട്ടിയും പ്രശസ്തിപത്രവും സമ്മാനമായി ലഭിച്ചു.












Click it and Unblock the Notifications