ഡോ.പാര്‍ത്ഥസാരഥി പിള്ള എന്‍ എഫ് ഐ എ പ്രസിഡന്റ്
ഡാലസ്: അമേരിക്കയിലെ 18 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍സ്(എന്‍എഫ്ഐഎ) പ്രസിഡന്റായി മലയാളിയായ ഡോ.പാര്‍ത്ഥസാരഥി പിള്ള തിരഞ്ഞെടുക്കപ്പെട്ടു.
എന്‍എഫ്ഐഎ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി രാജന്‍ ആനന്ദ്, വൈസ് പ്രസിഡന്റുമാരായി അര്‍ച്ചനാ പട്ടേല്‍, ആന്റണി തളിയത്ത്, അജയ് ദുബെ, സെക്രട്ടറിയായി പ്രമോദ് കുമാര്‍, ജോയിന്റ് സെക്രട്ടറിയായി രതീഭായി പട്ടേല്‍, ട്രഷററായി മഹേന്ദ്ര ഷാ എന്നിവരെയും തിരഞ്ഞെടുത്തു.
എം.അനിരുദ്ധന്‍, ഗുരുസ്വാമി അയ്യ, ചന്ദ്രു ബംബാറ, അനല്‍ ചൂഗ്, മാത്യു കൊക്കൂറ, ഭാഗുഭായി പട്ടേല്‍, കീര്‍ത്തി ഉദേശി എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.
യുഎസ് ഗവണ്‍മെന്റിലെ കൃഷി വകുപ്പില്‍ ശാസ്ത്രജ്ഞനായ ഡോ.പാര്‍ത്ഥസാരഥി പിള്ള ആലപ്പുഴയിലെ പള്ളിപ്പുറം സ്വദേശിയാണ്. 1990 മുതല്‍ 1992 വരെ അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റായിരുന്നു.












Click it and Unblock the Notifications