ദുബായ് വിസ ഇന്റര്‍നെറ്റിലൂടെ
ദുബായ്: വിസ ലഭിക്കുന്നതിനും ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള അപേക്ഷകള്‍ ഇന്റര്‍നെറ്റ് വഴി സമര്‍പ്പിക്കാന്‍ ദുബായ് നാച്ചുറലൈസേഷന്‍ ആന്റ് റസിഡന്‍സി വകുപ്പ് സംവിധാനമൊരുക്കി.
ഇതിനായുള്ള ഓണ്‍ലൈന്‍ സര്‍വീസ് ആരംഭിച്ചതായി വകുപ്പ് മേധാവി കേണല്‍ സഈദ് മട്ടാര്‍ ബിന്‍ ബലേല അറിയിച്ചു. നാച്ചുറലൈസേഷന്‍ ആന്റ് റസിഡന്‍സി വകുപ്പ് പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്കരിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്കും ഫ്രീ സോണുകള്‍ക്കും മാത്രമേ ഇപ്പോള്‍ ഇതിന്റെ പ്രയോജനം ലഭിക്കൂ. സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തല്ക്കാലം ഇതിന്റെ പ്രയോജനം ലഭിക്കില്ല.












Click it and Unblock the Notifications