സൗദി പെര്‍മിറ്റ് ഫീസ് കൂട്ടുന്നു
റിയാദ്: വിദേശികള്‍ക്ക് രാജ്യത്ത് താമസിക്കാനും പണിചെയ്യാനും അനുവാദം ലഭിക്കാനുള്ള ഫീസ് വര്‍ദ്ധിപ്പിക്കാന്‍ സൗദി അറേബ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
താമസത്തിനുള്ള പെര്‍മിറ്റ് ഫീസ് 100 റിയാലും ജോലിക്കുള്ള പെര്‍മിറ്റ് ഫീസ് 50 റിയാലും കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇത് എന്നു മുതലാണ് നടപ്പിലാക്കുകയെന്ന് തീരുമാനിച്ചിട്ടില്ല.
വര്‍ദ്ധിപ്പിച്ച പെര്‍മിറ്റ് ഫീസിലുടെ കിട്ടുന്ന അധികതുക മാനവശേഷി വികസനത്തിനായി സൗദി സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്ന് സൗദിയിലെ മന്ത്രി അലി ബിന്‍ ഇബ്രാഹിം അല്‍ നംല പറഞ്ഞു. തദ്ദേശീയര്‍ക്ക് പരിശീലനവും ജോലിയും നല്കുന്നതിന് പ്രാധാന്യം നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications