ഗള്ഫ്വിമാനക്കൂലി ഏകീകരിക്കണമെന്ന്
തിരുവനന്തപുരം: ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യയുടെയും വിദേശ വിമാനങ്ങളുടെയും യാത്രാ നിരക്ക് ഏകീകരിക്കണമെന്ന് കുവൈറ്റിലെ ഒരു മലയാളി സംഘടന കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
കുവൈറ്റിലെ ലോ ഗ്രാജ്വേറ്റ്സ് ഫോറമാണ് ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ശരദ് യാദവിനും കേരള മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്കും പ്രത്യേക നിവേദനങ്ങള്‍ സമര്‍പ്പിച്ചത്. പ്രധാന സമയങ്ങളില്‍ യാത്രാനിരക്ക് ഉയര്‍ത്തി എയര്‍ ഇന്ത്യ ഗള്‍ഫിലെ ഇന്ത്യക്കാരെ കഷ്ടപ്പെടുത്തുകയാണെന്ന് നിവേദനത്തില്‍ പറയുന്നു.
പലപ്പോഴായി യാത്രാക്കൂലി ഉയര്ത്തുന്നതിനെത്തുടര്ന്ന് എയര്‍ ഇന്ത്യക്കെതിരെ ഫോറം കേരള ഹൈക്കോടതിയില്‍ ഹര്‍ജിയും ഫയര്‍ ചെയ്തിട്ടുണ്ട്.
വിദേശ വിമാനങ്ങളിലെ യാത്രാനിരക്കിനെ അപേക്ഷിച്ച് എയര്‍ ഇന്ത്യ വന്‍നിരക്കാണ് ഈടാക്കുന്നതെന്ന് ഫോറം പ്രസിഡണ്ട് തോമസ് പണിക്കര്‍ പറഞ്ഞു. വേനല്‍ക്കാലങ്ങളില്‍ ലഭ്യമായിരുന്ന ഇളവുകള്‍ പുനഃസ്ഥാപിക്കണമെന്നും നിവേദനം ആവശ്യപ്പെടുന്നു.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികളെ വളരെയധികം ബാധിക്കുന്ന യാത്രാനിരക്ക് വര്‍ദ്ധനക്കെതിരെ ശബ്ദിക്കാന്‍ കേരളത്തിലെ എം.പിമാരോടും ഫോറം അഭ്യര്‍ത്ഥിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications