കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്റിനില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് മാപ്പ്

  • By Staff
Google Oneindia Malayalam News

ദുബായ്: അനധികൃതമായി ബഹ്റിനില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ബഹ്റിന്‍ സര്‍ക്കാര്‍ പൊതുമാപ്പ് നല്‍കും. ഒക്ടോബര്‍ ഒന്ന് മുതലാണ് ഇത് നടപ്പില്‍ വരിക. കൃത്യമായ രേഖകളില്ലാതെ ബഹ്റിനില്‍ താമസിക്കുന്ന നാലായിരത്തോളം ഇന്ത്യക്കാര്‍ക്ക് ഇത് ആശ്വാസമാകും.

വിസ കാലാവധി കഴിഞ്ഞിട്ടും ബഹ്റിനില്‍ താമസിക്കുന്നവര്‍ക്ക് ഈ പദ്ധതി നടപ്പില്‍ വരുന്നതോടെ നിയമപരമായ അംഗീകാരം ലഭിക്കും. നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ പിഴയടക്കാതെ തന്നെ തിരിച്ചുപോവാനാവും,40,000ത്തോളം വിദേശികളാണ് അനധികൃതമായി ബഹ്റിനില്‍ താമസിക്കുന്നത്. ഒക്ടോബര്‍ ഒന്നു തൊട്ട് ഇവര്‍ക്ക് പൊതുമാപ്പ് ലഭിക്കും.

പ്രത്യേക യാത്രാരേഖകള്‍ക്കായുള്ള അപേക്ഷകള്‍ ഇന്ത്യന്‍ എംബസ്സിയില്‍ കിട്ടിതുടങ്ങിയിട്ടുണ്ടെന്ന് ബഹ്റിനിലെ ഇന്ത്യന്‍ അംബാസഡര്‍ എസ്.എസ്. ഗില്‍ പറഞ്ഞു. ഈ ആഴ്ചയില്‍ തന്നെ ആയിരത്തോളം അപേക്ഷകള്‍ കിട്ടിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നു മുതല്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചേക്കുമെന്ന് ഗില്‍ പറഞ്ഞു. അപേക്ഷകള്‍ ഇന്ത്യയിലെ പാസ്പോര്‍ട്ട് ഓഫീസുകളിലേക്ക് അയച്ച് പരിശോധന നടത്തേണ്ടതുകൊണ്ട് പ്രത്യേക യാത്രരേഖകള്‍ അനുവദിക്കാന്‍ വൈകും.

നാലാമത്തെ തവണയാണ് അനധികൃത കുടിയേറ്റക്കാര്‍ക്ക് ബഹ്റിന്‍ സര്‍ക്കാര്‍ പൊതുമാപ്പ് നല്‍കുന്നത്. 1995ല്‍ പൊതുമാപ്പ് കിട്ടിയവരില്‍ 1268 ഇന്ത്യക്കാരുണ്ടായിരുന്നു. 1997ല്‍ 4,950 ഇന്ത്യക്കാര്‍ക്കും 1998ല്‍ 1218 ഇന്ത്യക്കാര്‍ക്കും പൊതുമാപ്പ് ലഭിച്ചു.

പൊതുമാപ്പ് ലഭിക്കുന്നതോടെ അനധികൃത കുടിയേറ്റക്കാര്‍ക്ക് സ്പോണ്‍സര്‍മാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനാവും. അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് വന്‍തുകയാണ് സ്പോണ്‍സര്‍മാര്‍ വാങ്ങിക്കുന്നത്.

പൊതുമാപ്പിന്റെ വിശദാംശങ്ങള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി ബഹ്റിന്‍ അധികൃതര്‍ ഇതേ കുറിച്ച് ചര്‍ച്ച ചെയ്തുവരികയാണ്.

സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുന്ന പാസ്പോര്‍ട്ടുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് നിയമപരമായി തന്നെ ബഹ്റില്‍ തുടരാനാവും. അവര്‍ പുതിയ റെസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷ നല്‍കണം. വിസ കാലാവധി കഴിഞ്ഞിട്ടും ബഹ്റിനില്‍ തുടരുന്നവര്‍ 30 ബഹ്റൈന്‍ ദര്‍ഹമാണ് പിഴഅടക്കേണ്ടത്. പാസ്പോര്‍ട്ടില്ലാത്തവര്‍ക്ക് വലിയ പിഴയൊടുക്കാതെ ബഹ്റിനില്‍ നിന്ന് പോകാനുള്ള എക്സിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും.

സ്പോണ്‍സര്‍മാര്‍ ജോലിക്കാരുടെ രേഖകള്‍ നല്‍കാതെ പിടിച്ചുവെക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ പരാതി നല്‍കാം. ഇമിഗ്രേഷന്‍ ആന്റ് പാസ്പോര്‍ട്സ് ഡയറക്ടറേറ്റ് ഇതേ കുറിച്ച് അന്വേഷിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X