കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനിലേക്ക് പോകാന്‍ ഇനി വിസാബോണ്ട് വേണ്ട

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും സന്ദര്‍ശകര്‍ക്ക് ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ വിസാനിയന്ത്രണം പിന്‍വലിച്ചു. വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ ഒരു നിശ്ചിത തുക ഗ്യാരന്റിയായി നല്‍കണമെന്ന വിവാദപരമായ തീരുമാനമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

പദ്ധതി പ്രകാരം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ 10,000-ത്തോളം പൗണ്ട് ഗ്യാരന്റിയായി നല്‍കേണ്ടിവരുമായിരൂുന്നു. ഈ തീരുമാനം ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

നിയന്ത്രണം നടപ്പില്‍ വരുത്താന്‍ കുറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ടും ഇമിഗ്രേഷന്‍ വകുപ്പിന്റെ കമ്പ്യൂട്ടറൈസേഷന്‍ പരിപാടികളുമായി ഇവ പൊരുത്തപ്പെടാത്തതുകൊണ്ടുമാണ് തീരുമാനം പിന്‍വലിക്കുന്നതെന്ന് ജൂനിയര്‍ വിദേശകാര്യമന്ത്രി കീത്ത് വാസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X