കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശമലയാളികള്‍ വികസനത്തില്‍ പങ്കാളിയാവണമെന്ന്

  • By Staff
Google Oneindia Malayalam News

കൊച്ചി: വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ തങ്ങളുടെ സമ്പാദ്യം കേരളത്തിന്റെ വ്യവസായ പുരോഗതിക്കും വികസനത്തിനുമായി പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് നിര്‍ദ്ദേശിച്ചു. ഭാവിയില്‍ ജോലി തേടി കേരളത്തിലെ യുവതീയുവാക്കള്‍ പുറം രാജ്യങ്ങളിലേക്ക് പോകാനിടവരാത്ത രീതിയില്‍ ഈ പണം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വൈപ്പിന്‍കരയിലെ പെരുമ്പുള്ളിയില്‍ ക്രിസ്തു ജയന്തി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്സിന്റെയും നേത്രചികിത്സാ വിഭാഗത്തിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഗള്‍ഫിലെ അറബ് രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിയില്‍ മലയാളികളുടെ പങ്ക് വളരെ വലുതാണ്. എന്നാല്‍ ആസൂത്രണത്തിന്റെ അഭാവം കാരണം ഗള്‍ഫ് മലയാളികളുടെ സമ്പാദ്യം കേരളത്തില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. ഇതില്‍ അവര്‍ക്കും ഉത്തരവാദിത്തമുണ്ട്. കേരളത്തിന്റെ സൗന്ദര്യത്തിനു കോട്ടം തട്ടുന്ന രീതിയില്‍ കോണ്‍ക്രീറ്റ് പെട്ടികള്‍ നിര്‍മ്മിച്ച് അതില്‍ വെന്തുരുകാനാണ് അവര്‍ക്ക് താല്പര്യം. വിവരസാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ വ്യവസായങ്ങളാണ് കേരളത്തിനു യോജിച്ചതെന്നും ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. ലോകമെങ്ങും ആരോഗ്യരംഗത്ത് മലയാളികള്‍ നല്കുന്ന സേവനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററിലാണ് കേന്ദ്ര മന്ത്രി വൈപ്പിനിലെത്തിയത്. ആശുപത്രി കവാടത്തില്‍ വാരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.ഡാനിയല്‍ അച്ചാരുപറമ്പില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X