ഫൊക്കാന സമ്മേളനം കൊച്ചിയില്‍
ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(ഫൊക്കാന)യുടെ ത്രിദിന സമ്മേളനം 2001 ആഗസ്ത് രണ്ടാം വാരം കൊച്ചിയില്‍ നടത്തും. ചിക്കാഗോ സീറോ മലബാര്‍ ഹാളില്‍ നടന്ന ആലോചനായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
നാല് ലക്ഷത്തോളം വരുന്ന അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫൊക്കാന അമേരിക്കയ്ക്കു പുറത്തുവെച്ച് ആദ്യമായാണ് സമ്മേളനം നടത്തുന്നത്. ഏറ്റവും കൂടുതല്‍ വിദേശമലയാളികളെ ഒരുമിച്ച് അണിനിരത്തുന്ന ഈ സമ്മേളനം കേരളത്തിന്റെ വികസനത്തില്‍ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പങ്കു വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗപ്പെടുമെന്ന് കരുതപ്പെടുന്നു.
വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, വ്യവസായം എന്നീ മേഖലകളില്‍ മുതല്‍മുടക്കുന്നതിനെക്കുറിച്ച് സമ്മേളനം തീരുമാനമെടുക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.എ.അനിരുദ്ധന്‍ അറിയിച്ചു. എ.വര്‍ഗീസ്, മാത്യു കൊക്കൂറ, മറിയാമ്മ പിള്ള, മന്മഥന്‍ നായര്‍, ജോര്‍ജ്ജ് കോശി, നൈനാന്‍ ചാണ്ടി, പോള്‍ പറമ്പി, ജോസ് കണിയാലി, പ്രസാദ് ജോര്‍ജ്ജ് തുടങ്ങിയവരും യോഗത്തില്‍ സംസാരിച്ചു.












Click it and Unblock the Notifications