കല അവാര്‍ഡുകള്‍ നല്‍കി
കൊച്ചി: കുവൈത്തിലെ മലയാളികളുടെ കലാസാംസ്കാരിക സംഘടനയായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്റെ (കല) വിദ്യാഭ്യാസ അവാര്‍ഡുകള്‍ മന്ത്രി എസ്.ശര്‍മ വിതരണം ചെയ്തു.
ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ പി.കരുണാകരന്‍ അധ്യക്ഷനായിരുന്നു. കേരളത്തില്‍ മലയാളം മീഡിയം സ്കൂളില്‍ നിന്നും എസ്എസ്എല്‍സിക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ 28 നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് 3000 രൂപ വീതമാണ് തുടര്‍ വിദ്യാഭ്യാസ സഹായം എന്ന നിലയില്‍ വിതരണം ചെയ്തത്.
പ്രവീണ്‍, കെ. സൗമ്യ (തിരുവനന്തപുരം), രമ്യ, രാജീവ്കുമാര്‍ (കൊല്ലം), രാഖികൃഷ്ണന്‍, അരുണ്‍കുമാര്‍ (പത്തനംതിട്ട), ശാന്തിനി, അര്‍ച്ചന (ആലപ്പുഴ), രാധിക, ഗോപകുമാര്‍ (കോട്ടയം), നീനു സണ്ണി, അനൂജ ചാക്കോ (ഇടുക്കി), വിന്‍സി, ലിജ ജോയി (എറണാകുളം), രമ്യ രാജന്‍, രാഗേഷ് (തൃശൂര്‍), സുധീഷ്, ഷീബ (പാലക്കാട്), കൃഷ്ണപ്രസാദ്, കെ.എം.ഉമ്മര്‍ (മലപ്പുറം), പി.കെ.ഉമേഷ്, സുഷിത (കോഴിക്കോട്), കെ.പി.സ്മിത, കെ.സജിത (വയനാട്), പി.ടി.സമയ, കെ.സംഗീത (കണ്ണൂര്‍), സൗമ്യ കുര്യന്‍. കെ.രമിത (കാസര്‍കോട്) എന്നീ വിദ്യാര്‍ഥികളാണ് പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത്.












Click it and Unblock the Notifications