ബഹ്റിന്‍ കേരളീയസമാജം ഓണം ആഘോഷിക്കും
തിരുവനന്തപുരം: ബഹ്റിന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷം സപ്തംബര്‍ ഒന്നിന് തുടങ്ങും. സെപ്തംബര്‍ 15 വരെ ആഘോഷം നീണ്ടു നില്‍ക്കും.
ആഘോഷത്തോടനുബന്ധിച്ച് ഒട്ടേറെ കലാപരിപാടികളും സംഘടിപ്പിക്കുന്നു. അത്തപ്പൂക്കളം, തിരുവാതിര, പുലികളി, തെയ്യം, കഥകളി, കരകാട്ടം, വഞ്ചിപ്പാട്ട്, അഷ്ടപദി, ഓട്ടന്‍ തുള്ളല്‍, കോലാട്ടം, കുത്തിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കര്‍ഷകനൃത്തം, വില്ലടിച്ചാന്‍പാട്ട്, കോല്‍ക്കളി, അക്ഷരശ്ലോകം, ഒപ്പന, മാര്‍ം കളി എന്നിവയാണ് കലാപരിപാടികള്‍. ഇതിനു പുറമെ സാഹിത്യസമ്മേളനവുമുണ്ടാവും.
ഓണാഘോഷപരിപാടികളില്‍ പ്രൊഫ. ആര്‍. നരേന്ദ്രപ്രസാദ് പങ്കെടുക്കും.












Click it and Unblock the Notifications