കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൊഫഷണല്‍ കോഴ്സ് :വിദേശ ഇന്ത്യാക്കാരുടെ ബന്ധുക്കള്‍ക്കും അപേക്ഷിക്കാം

  • By Staff
Google Oneindia Malayalam News

തിരുവന്തപുരം: പ്രൊഫഷണല്‍ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളുടെ ക്വാട്ടയില്‍ വിദേശഇന്ത്യാക്കാരുടെ ബന്ധുക്കള്‍ക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചതാണിത്.

സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളില്‍ എന്‍. ആര്‍. ഐ സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട ഫോമില്‍ അപേക്ഷിക്കണം. അപേക്ഷാഫോമിന് 1000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കണം.

ഫോം തപാല്‍ വഴിയും ലഭിക്കും. ഇതിനായി രാജ്യത്തിനകത്ത് 71 രൂപയും രാജ്യത്തിനു പുറത്ത് 225 രൂപയും അധികം നല്‍കണം. സപ്തംബര്‍ 16 ന് വൈകുന്നേരം 5.15 വരെ തപാലില്‍ ലഭിക്കുന്ന അപേക്ഷകളേ പരിഗണിക്കുകയുള്ളൂ. ആവശ്യമായ രേഖകളടക്കം പൂരിപ്പിച്ച അപേക്ഷാഫോം സപ്തംബര്‍ 23 ന് 5.15 നു മുമ്പായി കമ്മീഷണര്‍ക്കു നല്‍കണം.

താഴെപ്പറയുന്നവയാണ് എന്‍.ആര്‍.ഐ സീറ്റുകള്‍ ലഭ്യമായിട്ടുള്ള കോളേജുകള്‍

കോളേജ്, ബ്രാഞ്ച്,സീറ്റുകളുടെ എണ്ണം എന്ന ക്രമത്തില്‍

1. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ,ചെങ്ങന്നൂര്‍: ഇ.സി-18, സി.എസ്-18

2. കോളേജ് ഓഫ് എഞ്ചിനീയറിംഗ് , അടൂര്‍ : ഇ. സി - 12, സി.എസ്-6 , എം.ഇ -6

3. എല്‍. ബി. എസ് .കോളേജ് ഓഫ് എഞ്ചിനീയറിംഗ് , കാസര്‍ഗോഡ് : ഇ. സി- 6, സി. എസ്- 12, എം.ഇ -6, ഇ. ഇ - 6

4. എസ്. സി. ടി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ,പാപ്പനം കോട് : ഇ.സി-6, സി.എസ്-6, എം.പി.-6 , എം.എ-6

5. യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ,തൊടുപുഴ: ഇ.സി-6, സി.എസ്-6, പി.ഒ-6

6.മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് , എറണാകുളം: ഇ.സി-12, സി.എസ്-12, ബി,എം-4

7. കോളേജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറ ,പത്തനംതിട്ട: ഇ.സി-6, സി.എസ്-12,ഐ.ടി -6

8. കോ-ഓപ്പറേറ്റിവ് കോളേജ് ഓഫ് ടെക്നോളജി,വടകര : ഇസി-6,സി.എസ്-6, എം.ഇ-6,ഐ.ടി-6

9.കോളേജ് ഓഫ് എഞ്ചിനീയറിംഗ് ,തൃക്കരിപ്പൂര്‍: ഇ.സി-6, സി.എസ്-6, ഇ.ഇ-6, ഐ.ടി-6

10.കോളേജ് ഓഫ് എഞ്ചിനായറിംഗ് ,തലശ്ശേരി: ഇ.സി-6, സി.എസ്-6,എം.ഇ-6, ഐ.ടി-6

11.കോളേജ് ഓഫ് എഞ്ചിനീയറിംഗ് ,കിടങ്ങൂര്‍ : ഇ.സി-6, സി.എസ്-6,ഐ.ടി-,ഇ.ഐ-6

12.കോളേജ് ഓഫ് എഞ്ചിനീയറിംഗ് ,പെരുമണ്‍: ഇ.സി-6,സി.എസ്-6, ഇ.ഇ-6, ഐ.ടി-6

13.യൂണിവേഴ്സിറ്റി കോളേജ് ഓഫ്, എഞ്ചിനീയറിംഗ്, കാര്യവട്ടം: ഇ.സി-6, സി.എസ്-6,ഐ.ടി-6

14.കോളേജ് ഓഫ് എഞ്ചിനീയറിംഗ് ,കരുനാഗപ്പള്ളി: ഇ.സി-12,സി.എസ്-12, ഐ.ടി-6

15.കോളേജ് ഓഫ് എഞ്ചിനീയറിംഗ് ,പൂഞ്ഞാര്‍ : ഇ.സി-12, സി.എസ് -6, ഐ.ടി-6

16.കോളേജ് ഓഫ് എഞ്ചിനീയറിംഗ് ,മൂന്നാര്‍:ഇസി-6, സി,.എസ്-12 , ഐ.ടി-6

17.കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി, കൊച്ചി: ഇ.സി-4, സി.എസ്-4, എം.ഇ. -4

ബ്രാഞ്ച് കോഡ്:

സി.എസ് - കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്
ഇ.സി -ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്
എം.എ- മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്
ഇ.ഇ- ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
ഐ.ടി- ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
എം.ഇ- മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്
എം.പി- മെക്കാനിക്കല്‍(പ്രോഡക്ഷന്‍) എഞ്ചിനീയറിംഗ്
പി.ഒ- പോളിമര്‍ എഞ്ചിനീയറിംഗ്
ബി.എം- ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്
ഇ.ഐ- ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X