ദുബായ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം മലയാളം റേഡിയോ പരിപാടി തുടങ്ങുന്നു
ദുബായ്: ഗള്‍ഫ് മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ റേഡിയോയിലൂടെ ഉന്നയിക്കാന്‍ ദുബായിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പദ്ധതി ആവീഷ്കരിക്കുന്നു. ദുബായിലും വടക്കന്‍ എമിറൈറ്റ്സിലും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ആഴ്ചയില്‍ ഒരു മണിക്കൂര്‍ വീതം മലയാളത്തില്‍ പരിപാടികള്‍ അവതരിപ്പിക്കും.
പാസ്പോര്‍ട്ട് സംബന്ധമായ കാര്യങ്ങള്‍ മുതലായവ ചര്‍ച്ച ചെയ്യാനാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ഏതാനും മാസത്തിനകം ഈ പരിപാടി തുടങ്ങുമെന്ന് വാര്‍ത്താ റിപ്പോര്‍ട്ടുകളുണ്ട്.
റേഡിയോ ഏഷ്യയുടെ മലയാളം സര്‍വീസില്‍ പ്രക്ഷേപണം ചെയ്യാനുദ്ദേശിക്കുന്ന ഈ പരിപാടി യു എ ഇ മലയാളികളുടെ പ്രശ്നങ്ങളെപ്പറ്റിയായിരിക്കും എന്ന് ഒരു റിപ്പോര്‍ട്ടിലുണ്ട്. കാര്യാലയത്തിന്റെ വെബ്സൈറ്റില്‍ മലയാളം പേജുകള്‍ കൂടി ചേര്‍ക്കാനും പരിപാടിയുണ്ട്.












Click it and Unblock the Notifications