3.6 ശതമാനം മലയാളികള്‍ വിദേശത്ത്
തിരുവനന്തപുരം: കേരളത്തിലെ ജനസംഖ്യയുടെ 3.6 ശതമാനം വിദേശത്താണെന്ന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച സര്‍വേ കണ്ടെത്തി.
3.21 കോടി വരുന്ന ജനസംഖ്യയില്‍ ഏതാണ്ട് 1,14,000 പേര് വിദേശരാജ്യങ്ങളിലാണ്. ഇവരില്‍ ഭൂരിഭാഗവും സൗദി അറേബ്യയിലാണ്. വിദേശത്ത് കഴിയുന്ന മലയാളികളില്‍ സൗദിയില്‍ കഴിയുന്നവര്‍ 36.3 ശതമാനം വരും. ഏറ്റവും കുറച്ചുപേരുള്ളത് ബ്രിട്ടനിലാണ്.
സംസ്ഥാന സര്‍ക്കാരിന്റെ എക്കണോമിക് ആന്റ് സ്റാറ്റിറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റാണ് സര്‍വേ നടത്തിയത്. വിദേശമലയാളികളെ കുറിച്ച്് ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വേ നടത്തുന്നത്.
35.9 ശതമാനം വിദേശമലയാളികള്‍ യു.എ.യിലാണ്. സൗദിയും യു.എ.ഇയും ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ 18.5 ശതമാനം പേരുണ്ട്. 4.6 ശതമാനം പേര് കുവൈറ്റിലാണ്. അമേരിക്കയില്‍ 1.5 ശതമാനവും.
77.6 ശതമാനം വിദേശമലയാളികളും തൊഴിലിനായാണ് വിദേശത്ത് പോകുന്നത്. 21.1 പേര് ഇവിടെയുള്ളതിനേക്കാള്‍ മെച്ചപ്പെട്ട ജോലിക്കായി പോയവരാണ്. വിദ്യാഭ്യാസത്തിനായി പോകുന്നവര്‍ 0.6 ശതമാനം മാത്രം.
വിദേശമലയാളികളില്‍ 50.5 ശതമാനത്തിന്റെയും മാസവരുമാനം 5000 രൂപ മുതല്‍ 10000 രൂപ വരെയാണ്. 0.2 ശതമാനത്തിന് ഒരു ലക്ഷത്തിലേറെ രൂപ മാസവരുമാനമുണ്ട്.
11.2 ശതമാനം പേരും വരുമാനം ഉപയോഗിക്കുന്നത് സ്വത്ത് വാങ്ങാനാണ്. 0.3 ശതമാനം പേര് ഓഹരികളില്‍ പണം നിക്ഷേപിക്കുമ്പോള്‍ 0.2 ശതമാനം പേര് സ്വന്തമായി വ്യവസായം തുടങ്ങുന്നു.
41.3 ശതമാനം പേര് അഞ്ചുവര്‍ഷം വരെ വിദേശത്ത് കഴിയുന്നവരാണ്. 10 മുതല്‍ 15 വര്‍ഷം വരെ ജോലി ചെയ്യുന്നവര്‍ 10.6 ശതമാനം വരും. 6.2 ശതമാനം പേര് 15-20 വര്‍ഷം ജോലി ചെയ്യുമ്പോള്‍ 20 വര്‍ഷമോ അതില്‍ കൂടുതലോ വിദേശത്ത് കഴിയുന്നവര്‍ 3.8 ശതമാനമാണ്.
വിദേശമലയാളികളില്‍ നാല് ശതമാനം പേര് വിസതട്ടിപ്പിനിരയായവരാണ്. ഇതില്‍ കൂടുതല്‍ പേരും തൃശൂര്‍ ജില്ലക്കാരാണ്. തൃശൂര്‍ കഴിഞ്ഞാല്‍ തിുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം ജില്ലകളിലുള്ളവരാണ് കൂടുതലും വിസതട്ടിപ്പുകാരാല് വഞ്ചിക്കപ്പെട്ടത്.
അഞ്ചു ശതമാനം പേര് മാത്രമാണ് റിട്ടയര്‍മെന്റിനു ശേഷം വിദേശത്തു നിന്ന് തിരിച്ചുവരുന്നത്. വിസയുടെ കാലാവധി കഴിഞ്ഞ് മടങ്ങിയെത്തുന്നവരാണ് 16.7 ശതമാനവും. 16 ശതമാനം ആരോഗ്യസ്ഥിതി വഷളായതു കാരണം നാട്ടിലേക്ക് മടങ്ങുന്നു. 14.8 ശതമാനം പേര് ജോലിയില്‍ നിന്നും പിരിച്ചുവിട്ട് തിരികെയെത്തുന്നവരാണ്.
നാട്ടിലേക്ക് തിരികെ മടങ്ങുന്നവരില്‍ 40 ശതമാനവും സൗദി അറേബ്യയില്‍ നിന്നെത്തുന്നവരാണ്. യു.എ.ഇയില്‍ നിന്ന് 28.1 ശതമാനവും കുവൈറ്റില്‍ നിന്ന് 4.3 ശതമാനവും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 17.8 ശതമാനവും മടങ്ങിയെത്തുന്നു.
തിരിച്ചെത്തുന്നവരില്‍ 17.4 ശതമാനം പേര് കെട്ടിടനിര്‍മാണത്തിനായാണ് സമ്പാദ്യം വിനിയോഗിക്കുന്നത്. 13.4 ശതമാനം ഭൂമി വാങ്ങാന്‍ പണം ചെലവിടുന്നു.
കേരളത്തിലേക്ക് മടങ്ങിയെത്തിവരില്‍ 47.6 ശതമാനത്തിന് നാട്ടില്‍ ജോലിയുണ്ട്. 49.4 ശതമാനം പേരും വിദേശത്തേക്ക് തന്നെ പോകാന്‍ ആഗ്രഹിക്കുന്നവരാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications