Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ്വിമാനക്കൂലി ഏകീകരിക്കണമെന്ന്

തിരുവനന്തപുരം: ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യയുടെയും വിദേശ വിമാനങ്ങളുടെയും യാത്രാ നിരക്ക് ഏകീകരിക്കണമെന്ന് കുവൈറ്റിലെ ഒരു മലയാളി സംഘടന കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

കുവൈറ്റിലെ ലോ ഗ്രാജ്വേറ്റ്സ് ഫോറമാണ് ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ശരദ് യാദവിനും കേരള മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്കും പ്രത്യേക നിവേദനങ്ങള്‍ സമര്‍പ്പിച്ചത്. പ്രധാന സമയങ്ങളില്‍ യാത്രാനിരക്ക് ഉയര്‍ത്തി എയര്‍ ഇന്ത്യ ഗള്‍ഫിലെ ഇന്ത്യക്കാരെ കഷ്ടപ്പെടുത്തുകയാണെന്ന് നിവേദനത്തില്‍ പറയുന്നു.

പലപ്പോഴായി യാത്രാക്കൂലി ഉയര്‍ത്തുന്നതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യക്കെതിരെ ഫോറം കേരള ഹൈക്കോടതിയില്‍ ഹര്‍ജിയും ഫയര്‍ ചെയ്തിട്ടുണ്ട്.

വിദേശ വിമാനങ്ങളിലെ യാത്രാനിരക്കിനെ അപേക്ഷിച്ച് എയര്‍ ഇന്ത്യ വന്‍നിരക്കാണ് ഈടാക്കുന്നതെന്ന് ഫോറം പ്രസിഡണ്ട് തോമസ് പണിക്കര്‍ പറഞ്ഞു. വേനല്‍ക്കാലങ്ങളില്‍ ലഭ്യമായിരുന്ന ഇളവുകള്‍ പുനഃസ്ഥാപിക്കണമെന്നും നിവേദനം ആവശ്യപ്പെടുന്നു.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികളെ വളരെയധികം ബാധിക്കുന്ന യാത്രാനിരക്ക് വര്‍ദ്ധനക്കെതിരെ ശബ്ദിക്കാന്‍ കേരളത്തിലെ എം.പിമാരോടും ഫോറം അഭ്യര്‍ത്ഥിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+