ലോട്ടറിയടിച്ച കോടിയുമായി ഇന്ത്യക്കാരന്‍ മുങ്ങി
ദുബായ് : 27 ഇന്ത്യാക്കാര്‍ ചേര്‍ന്ന് നൂറാനി ഖാന്‍ എന്നയാളുടെ പേരില്‍ വാങ്ങിയ ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിക്ക് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചു. സമ്മാനം കിട്ടിയ ഉടന്‍ ഖാന്‍ സുഹൃത്തുക്കളെ കബളിപ്പിച്ച് ടിക്കറ്റുമായി കടന്നുകളഞ്ഞു.
അബുദാബി തീരത്തു നിന്നും 195 കിലോമീറ്റര്‍ അകലെയുള്ള ഒരു എണ്ണക്കമ്പനിയിലാണ് ഖാനും സുഹൃത്തുക്കളും ജോലി ചെയ്തിരുന്നത്. സമ്മാനം കിട്ടിയപ്പോള്‍ 35,000 ദിര്‍ഹം ഖാന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയിരുന്നു. ബാക്കി തുക ജൂലൈ നാലിന് നല്‍കാമെന്ന് വാക്ക് കൊടുത്തിരിന്നുവെന്ന് ലോട്ടറിക്കായി 25 ദിര്‍ഹം മുടക്കിയ മനോജ്കുമാര്‍ പറഞ്ഞു. ഖാന്‍ പാകിസ്ഥാനിലേക്ക് കടന്നുകളഞ്ഞതായി സംശയിക്കുന്നു.
സമ്മാനം കിട്ടിയ ശേഷം പത്രക്കാരോട് ഖാന്‍ പറഞ്ഞത് ജോലിയും രാജ്യവും ഉപേക്ഷിക്കില്ലെന്നും സുഹൃത്തുക്കള്‍ക്ക് പണം വീതിച്ചു നല്‍കുമെന്നുമാണ്. കുറച്ചുപേര്‍ ചേര്‍ന്ന് സമ്മാനപദ്ധതികളില്‍ ചേരുന്നതും സമ്മാനം പങ്കിട്ടെടുക്കുന്നതും ദുബായില്‍ സാധാരണമാണ്. ഇത്തരമൊരു കബളിപ്പിക്കല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്.
എന്നാല്‍ പണമൊന്നും മുടക്കാതെ 10,000 ദിര്‍ഹം ലഭിച്ച ഭാഗ്യവാനാണ് മലയാളിയായ അബ്താഹിര്‍ യൂസുഫ് എന്ന ഡ്രൈവര്‍. ഷോപ്പിംഗിന് പോകുമ്പോള്‍ കിട്ടുന്ന സമ്മാനകൂപ്പണുകള്‍ തൊഴിലുടമ അബ്താഹിറിനെ ഏല്‍പ്പിച്ചിരുന്നു. ഇത്തരം 17 കൂപ്പണുകളില്‍ ഒന്നാണ് അബ്താഹിറിന് ഭാഗ്യം കൊണ്ടുവന്നത്.












Click it and Unblock the Notifications