Get Updates
Get notified of breaking news, exclusive insights, and must-see stories!

യു.എ.ഇ യില്‍ ഇ-കൊമേഴ്സ് വ്യാപകമാവുന്നു

ദുബായ് : ഇ-കൊമേഴ്സ് വ്യാപകമാക്കാന്‍ യു.എ. ഇ ശ്രമങ്ങള്‍ നടത്തുന്നതായി ഒരു പഠനം വ്യക്തമാക്കുന്നു. 2002 ഓടെ യു.എ.ഇ യിലെ 64 ശതമാനം ജനങ്ങളും ഇന്റര്‍നെറ്റ് ഉപയോഗിച്ചു തുടങ്ങുമെന്ന കണക്കുകൂട്ടലിലാണ് ഈ നീക്കം.

അടുത്ത വര്‍ഷത്തോടെ 42 ശതമാനം യു.എ.ഇ കമ്പനികളും ഇ-കൊമേഴ്സിലേയ്ക്കു മാറുമെന്ന് പഠനം വ്യക്തമാക്കുന്നു. എമിറേറ്റ്സ് ഇന്‍ഡസ്ട്രിയല്‍ ബാങ്ക് ആണ് പഠനം പ്രസിദ്ധീകരിച്ചത്.

ഇപ്പോള്‍ യു.എ.ഇ യിലെ 14 ശതമാനം കമ്പനികള്‍ മാത്രമാണ് ഇ-കൊമേഴ്സ് സാധ്യത ഉപയോഗപ്പെടുത്തുന്നത്. 88 ശതമാനം കമ്പനികള്‍ക്കും ഇന്‍റര്‍നെറ്റുണ്ട്. 60 ശതമാനം കമ്പനികളും സ്വന്തം വെബ്സൈറ്റുകള്‍ തുറന്നു കഴിഞ്ഞു.

രാജ്യത്താകമാനം 1,50,000 ഇന്‍ര്‍നെറ്റ് കണക്ഷനും അഞ്ച് ലക്ഷം ഉപഭോക്താക്കളുമുണ്ട്. ദുബായ് ഇന്റര്‍നെറ്റ് സിറ്റി സ്ഥാപിച്ചതും മറ്റ് ഇ-ബിസിനസ് പ്രവര്‍ത്തനങ്ങളും യു.എ.ഇ യെ ഒരു ഇ -കൊമേഴ്സ് കേന്ദ്രമാക്കി വളര്‍ത്തുമെന്ന് കരുതപ്പെടുന്നു.

മറ്റ് രാജ്യങ്ങളിലെ സോഫ്റ്റ്വെയര്‍ വ്യവസായ വികസനത്തിനു സഹായകമാകും യു.എ. ഇ യുടെ ഇ-കൊമേഴ്സ് വളര്‍ച്ച എന്നു കരുതപ്പെടുന്നു. വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളും വിദേശ മൂലധല സംരംഭകരും യു.എ.ഇ യിലേയ്ക്ക് ധാരാളമായി എത്തും.

എന്നാല്‍ മനുഷ്യവിഭവ ശേഷിയുടെ അഭാവമാണ് ഗള്‍ഫ് വിവരസാങ്കേതിക മേഖലയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

അടുത്ത നാലു വര്‍ഷത്തേയ്ക്ക് 30 ശതമാനം നെറ്റ്വര്‍ക്കിംഗ് പ്രഫഷണലുകളുടെ അഭാവം ഈ മേഖലയില്‍ ഉണ്ടാകുമെന്ന് മറ്റൊരു പഠന റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല മേഖലയിലെ മികച്ച വിവരസാങ്കതിക വിദഗ്ധരെ യു.എസിലും യൂറോപ്പിലുമുള്ള കമ്പനികള്‍ റാഞ്ചിയെടുക്കുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+