കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം നല്‍കിയേക്കും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: വിദേശ ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം നല്‍കിയേക്കും.ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്് അനുഭാവ നയമാണുള്ളതെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഒ.രാജഗോപാല്‍ വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സപ്തംബര്‍ ആറ് ബുധനാഴ്ച കലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെയും ഇന്‍ഡോ -അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗള്‍ഫ് മലയാളികളുടെ പുനരധിവാസ സാദ്ധ്യതകല്‍ വിലയിരുത്താനായി ഒരുക്കിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് മലയാളികള പുനരധിവസിപ്പിക്കുന്നതിന് ചെറുകിട വ്യവസായങ്ങളുടെ സാദ്ധ്യത ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചെറുകിട വ്യവസായങ്ങള്‍ വ്യാപകമാക്കിയെങ്കിലേ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവൂ. മടങ്ങി വരുന്ന വിദേശ ഇന്ത്യാക്കാരുടെ പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനും ഇതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ല.

കേരള സമ്പദ് വ്യവസ്ഥയുടെ ആധാരം വിദേശ മലയാളികളുടെ സംഭാവനയാണെന്ന് കണക്കുകള്‍ പറയുന്നു. ഇതില്‍തന്നെ കൂടുതല്‍ ഭാഗവും ഗള്‍ഫ് മലയാളികളുടെയാണ്.

പരമ്പരാഗത ചെറുകിട വ്യവസായ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം തന്നെ വിവരസാങ്കേതികത, ടൂറിസം ഫാഷന്‍ ടെക്നോളജി മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാജഗോപാല്‍ ചൂണ്ടിക്കാട്ടി. അങ്ങനെയായാല്‍ കേരളത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാനാവും.

വ്യാപാരഭവന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ. മുരളീധരന്‍ എം.പി അധ്യക്ഷനായിരുന്നു. ഗള്‍ഫ് മലയാളികളുടെ നിവേദനം കലിക്കറ്റ് ചേംബര്‍ സെക്രട്ടറി പി.ടി.എസ് ഉണ്ണി മന്ത്രിക്കു നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X