പ്രവാസി വിധവകള്‍ നിവേദനം നല്‍കി
തിരുവനന്തപുരം: വിദേശത്തു ജോലിയിലിരിക്കേ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള ധനസഹായം എത്രയും വേഗം ലഭ്യമാക്കുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രവാസി മലയാളി വിധവാ അസോസിയേഷന്‍ മുഖ്യമന്ത്രിക്കു നിവേദനം സമര്‍പ്പിച്ചു. 108 പ്രവാസി വിധവകള്‍ ഒപ്പിട്ട നിവേദനം ആഗസ്ത് 30 ബുധനാഴ്ച പ്രവാസി വിധവാ അസോസിയേസന്‍ പ്രസിഡന്റ് ഡി. സുധാ ദേവി മുഖ്യമന്ത്രിക്കു നല്‍കി.
തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.തങ്ങള്‍ക്ക് അര്‍ഹമായ പണം ഉടന്‍ ലഭ്യമാക്കണമെന്നും വിദേശത്തു ജോലിയിലായിരിക്കേ മരിച്ച ഭര്‍ത്താക്കന്മാരുടെ സംസ്കാരത്തിനു ചെലവായ തുക തിരിച്ചു കിട്ടാന്‍ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
108 പേരില്‍ ഭൂരിഭാഗം പേരുടേയും ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍ ജോലിയിലിരിക്കേ മരണമടഞ്ഞതാണ്.
തങ്ങള്‍ക്ക് വിധവാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് പ്രവാസി വിധവകള്‍ മുഖ്യമന്ത്രിയോയാവശ്യപ്പെട്ടു. വിദേശത്തു വച്ചു മരണമടയുന്നവരുടെ മൃതദേഹം അടുത്ത ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കുന്ന കാര്യത്തില്‍ ശരിയായ നടപടികള്‍ സ്വീകരിക്കുന്നതിന് വിദേശത്തുള്ള ഇന്ത്യന്‍ എംബസികള്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ എംബസികള്‍ സ്വീകരിക്കുന്ന നടപടികളില്‍ ഒട്ടേറെ പോരായ്മകള്‍ ഉള്ളതായി നിവേദനത്തില്‍ പറയുന്നു.
നഷ്ട പരിഹാര തുക കിട്ടുന്നതിനായി പ്രവാസി വിധവകള്‍ അതാത് ജില്ലാ ഓഫീസുകളിലെത്തി ഫോമുകള്‍ പൂരിപ്പിച്ചു നല്‍കണമെന്ന് നോര്‍ക (നോണ്‍ റസിഡന്റ് കേരളൈറ്റ് സ് വെല്‍ഫയര്‍ ഏജന്‍സി )യുടെ അറിയിപ്പ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിന് ലഭിച്ചിരുന്നു.എന്നാല്‍ അപേക്ഷ നല്കിയവര്‍ക്ക് ഇതു വരെ നഷ്ടപരിഹാര തുകകള്‍ വിതരണം ചെയ്തിട്ടില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സുധാദേവി ഇന്ത്യാ ഇന്‍ഫോയോടു പറഞ്ഞു. ഫണ്ട് ഇല്ല എന്ന ന്യായമാണ് അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications