കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ വിവേചനമെന്ന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിദേശ മലയാളികളുടെ ക്ഷേമത്തിനായി നോര്‍ക (നോണ്‍ റസിഡന്റ് കേരളൈറ്റ്സ് വെല്‍ഫയര്‍ ഏജന്‍സി ) അടുത്ത കാലത്ത് ആവിഷ്കരിച്ച പ്രവാസി മലയാളി ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചില ക്രമക്കേടുകള്‍ ഉള്ളതായിചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു പരാതി.

വിദേശ മലയാളി വിധവാ അസോസിയേഷന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. വിദേശത്തു മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന കാര്യത്തിലാണ് വിവേചനമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത് .

പോളിസി പ്രകാരം ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമാകുന്ന ആള്‍ മരണമടഞ്ഞാല്‍ ഇന്‍ഷ്വറന്‍സ് കമ്പനി 50,000 രൂപ നല്‍കണം. ഇത് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവിനാണ്. എന്നാല്‍ മരണം ആത്മഹത്യയ ാണെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞാല്‍ ഈ ആനുകൂല്യം നല്‍കേണ്ടതില്ലെന്നാണ് നിയമം.

ഇന്‍ഷ്വറന്‍സ് പോളിസി രേഖകള്‍ പ്രകാരം അപകട മരണമോ സ്വാഭാവിക മരണമോ സംഭവിച്ചാല്‍ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നല്‍കേണ്ടതുള്ളൂ വെന്ന് ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി അധികൃതര്‍ ഇന്ത്യാ ഇന്‍ഫോയോട് പറഞ്ഞു.

എന്നാല്‍ മരിച്ചവരോട് വിവേചനം കാണിക്കുന്ന ഈ നിയമം മാറ്റണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവാസി മലയാളി വിധവാ അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X